മുംബൈ: ബോളിവുഡ് നായകന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടുന്ന ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കെഡെയ്ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. ഇതുസംബന്ധിച്ച് എന്‍സിബി ഉത്തരവ് പുറപ്പെടുവിച്ചു.
പ്മുംരസബൈ: ബോളിവുഡ് നായകന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഉള്‍പ്പെടുന്ന ക്രൂയിസ് കപ്പല്‍ ലഹരിമരുന്ന് കേസില്‍ നാര്‍കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കെഡെയ്ക്കെതിരായ കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. ഇതുസംബന്ധിച്ച് എന്‍സിബി ഉത്തരവ് പുറപ്പെടുവിച്ചു.
കേസിലെ സാക്ഷി പ്രഭാകര്‍ സെയിലിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. കപ്പലില്‍ റെയ്ഡ് നടത്തുമ്പോള്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്ന സ്വകാര്യ അന്വേഷകന് കെ പി ഗോസാവി, വാങ്കെഡെയ്ക്ക് എട്ട് കോടി രൂപ നല്‍കണമെന്ന് പറഞ്ഞതു താന്‍ കേട്ടുവെന്നാണ് പ്രഭാകര്‍ സെയിലിന്റെ ആരോപണം. റെയ്ഡ് ദിവസം തന്നെ എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ 10 ശൂന്യമായ കടലാസുകളില്‍ ഒപ്പിടാന്‍ പ്രേരിപ്പിച്ചുവെന്നും സെയില്‍ ഇന്നലെ ആരോപിച്ചിരുന്നു.
എന്‍സിബി വടക്കന്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണം അന്വേഷിക്കുക. എന്‍സിബി ചീഫ് വിജിലന്‍സ് ഓഫീസര്‍ കൂടിയാണ് ഇദ്ദേഹം.
” മുംബൈ ആസ്ഥാനമായുള്ള വടക്കുകിഴക്കന്‍ മേഖലാ ഡെപ്യൂട്ടി ഡയരക്ടര്‍ ജനറലില്‍നിന്ന് സത്യവാങ്മൂലവും റിപ്പോര്‍ട്ടും എന്‍സിബി ഡയറക്ടര്‍ ജനറലിനു ലഭിച്ചു. അത് അന്വേഷണത്തിനായി വിജിലന്‍സിനു കൈമാറി. ഞങ്ങള്‍ ഒരു പ്രൊഫഷണല്‍ സംഘടനയാണ്, ഞങ്ങളുടെ ജീവനക്കാര്‍ക്കെതിരെയുള്ള ഏത് ആരോപണത്തിനെതിരെയും അന്വേഷണത്തിനും ഞങ്ങള്‍ തയാറാണ്. അന്വേഷണം സുതാര്യവും നീതിയുക്തവുമായിരിക്കും,”ജ്ഞാനേശ്വര്‍ സിങ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
എന്‍സിബി അന്വേഷണം പ്രഭാകര്‍ സെയില്‍ ഉന്നയിച്ച ആരോപണങ്ങളുടെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന സമീര്‍ വാങ്കെഡെയുടെയും മുംബൈ സോണല്‍ യൂണിറ്റിലെ മറ്റു ഉദ്യോഗസ്ഥരുടെയും ഭാഷ്യം രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണ സംഘം സെയിലിനെ ചോദ്യം ചെയ്തേക്കുമെന്നും അവര്‍ പറഞ്ഞു.
പ്രഭാകര്‍ സെയില്‍ ഇന്നു മുംബൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിലെത്തി. തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്ന ‘അജ്ഞാതരില്‍നിന്ന്’ സംരക്ഷണം ആവശ്യപ്പെട്ട് സമീര്‍ വാങ്കെഡെ ഇന്നലെ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ആരോപണങ്ങള്‍ക്കെതിരെ എന്‍സിബിയും വാങ്കെഡെയും മുംബൈയിലെ പ്രത്യേക കോടതിയെയും സമീപിച്ചിട്ടുണ്ട്. കേസില്‍ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനും അന്വേഷണം അട്ടിമറിക്കാനുമുള്ള ശ്രമമാണിതെന്നാണ് എന്‍സിബിയും വാങ്കെഡെയും സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, കേസിലെ സാക്ഷി കൂടിയായ കെ പി ഗോസാവി ഒളിവിലാണ്.