scorecardresearch

തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും നിർണായക നീക്കങ്ങൽ; സെൻഗോട്ടയ്യനെ ടിവികെ പാളയത്തിൽ എത്തിക്കാൻ നീക്കം

നടൻ വിജയുമായി സെൻഗോട്ടയ്യൻ കൂടിക്കാഴ്ച നടത്തി. അതോടെ, സെൻഗോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

നടൻ വിജയുമായി സെൻഗോട്ടയ്യൻ കൂടിക്കാഴ്ച നടത്തി. അതോടെ, സെൻഗോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

author-image
WebDesk
New Update
sengottayan

വിജയുമായി സെൻഗോട്ടയ്യൻ കൂടിക്കാഴ്ച നടത്തി

ചെന്നൈ: എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് കെ.എ. സെൻഗോട്ടയ്യൻ ഗോബിചെട്ടിപ്പാളയം നിയമസഭാ മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചു.ഒൻപത് തവണ എംഎൽഎയായ അദ്ദേഹം നിയമസഭാ സ്പീക്കർ എം. അപ്പാവുവിനെ സെക്രട്ടേറിയറ്റിൽ സന്ദർശിച്ച് രാജി സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു.

Advertisment

Also Read:നേതൃത്വമാറ്റം സംബന്ധിച്ചുള്ള ആശങ്ക അവസാനിപ്പിക്കണം: ഹൈക്കമാൻഡിനോട് സിദ്ധരാമയ്യ

നടൻ വിജയ് നയിക്കുന്ന ടിവികെയിലോ അതല്ലെങ്കിൽ ഭരണകക്ഷിയായ ഡിഎംകെയിലോ സെൻഗോട്ടയ്യൻ ചേർന്നേക്കാം എന്ന് രാഷ്ട്രീയ കേന്ദ്രങ്ങളിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ, രാജി സമർപ്പിച്ച ശേഷം മുതിർന്ന നേതാവ് മാധ്യമങ്ങളോട് സംസാരിക്കാൻ തയാറായിട്ടില്ല. അതേസമയം, വൈകിട്ട് നടൻ വിജയുമായി സെൻഗോട്ടയ്യൻ കൂടിക്കാഴ്ച നടത്തി. അതോടെ, സെൻഗോട്ടയ്യൻ ടിവികെയിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.

Also Read:സംസ്ഥാന സർക്കാരിന്റെ ആവശ്യം പരിഗണിച്ചില്ല; എസ്‌ഐആറിന് അടിയന്തര സ്റ്റേയില്ല

Advertisment

ഒക്ടോബറിൽ പുറത്താക്കപ്പെട്ട നേതാക്കളായ ഒ. പനീർസെൽവത്തിനും അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുമൊപ്പം രാമനാഥപുരം ജില്ലയിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസാമി സെൻഗോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് സെൻഗോട്ടയ്യനെ നീക്കിയതെന്നും അദ്ദേഹവുമായി ബന്ധം പുലർത്തരുതെന്നും പളനിസാമി പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചിരുന്നു. നേരത്തെ, പനീർസെൽവത്തിൻറെ വിശ്വസ്തനായിരുന്ന പി.എച്ച്. മനോജ് പാണ്ഡ്യൻ ഡിഎംകെയിൽ ചേർന്നതിന് പിന്നാലെ തെൻകാശിയിലെ ആലങ്കുളം മണ്ഡലത്തിലെ എംഎൽഎ സ്ഥാനം രാജിവച്ചിരുന്നു.

Also Read:മലയാളം ഉൾപ്പടെ ഒൻപത് ഭാഷകളിൽ ലഭ്യം; ഭരണഘടനയുടെ ഡിജിറ്റൽ പതിപ്പ് രാഷ്ട്രപതി പുറത്തിറക്കി

പാർട്ടി നിയമങ്ങൾ ലംഘിക്കുകയും ഡി.എം.കെ.ക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തതിനാലാണ് പുറത്താക്കിയതെന്ന് സെൻഗോട്ടയ്യൻറെ വിമർശനങ്ങൾക്ക് മറുപടിയായി ഇ.പി.എസ്. നേരത്തേ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ആറുമാസമായി സെൻഗോട്ടയ്യൻറെ പ്രവർത്തനങ്ങൾ തങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്നും, ഇ.പി.എസ്. പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കാതിരിക്കുകയും എം.ജി.ആറിൻറെയും ജയലളിതയുടെയും ചിത്രങ്ങൾ വെച്ചില്ലെന്ന പേരിൽ അനാവശ്യ വിവാദമുണ്ടാക്കുകയും ചെയ്തതിലൂടെ അദ്ദേഹം ഡി.എം.കെ.യുടെ 'ബി ടീമായി' പ്രവർത്തിക്കുകയായിരുന്നു എന്നും ഇ.പി.എസ്. ആരോപിച്ചിരുന്നു.

Read More:ഡൽഹി സ്‌ഫോടനം; അൽ ഫലാഹ് സർവകലാശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

Vijay Tamil Politics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: