ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് ഗവർണർ വിദ്യാസാഗർ റാവു സർക്കാർ രൂപീകരണത്തിനുളള തീരുമാനത്തിലെത്തുമോ എന്ന് ഇന്നറിയാം. അണ്ണാ ഡിഎംകെ ജനറൽ സെക്രറട്ടറി ശശികലയ്‌ക്കും കാവൽ മുഖ്യമന്ത്രി പനീർസെൽവത്തിനും കൂടാതെ തമിഴ് രാഷ്ട്രീയത്തിനും ഇന്ന് നിർണായക ദിനമാണ്. ശശികലയും പനീർസെൽവവും ഇന്ന് ഗവർണറെ കണ്ടേക്കും. അണ്ണാ ഡിഎംകെ എംഎൽഎമാരെ കൂവത്തൂരിലെ റിസോർട്ടിൽ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ