/indian-express-malayalam/media/media_files/2025/11/21/memu-trains1-2025-11-21-15-04-13.jpg)
റെയിൽവേയിൽ നിർണായക മാറ്റം
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയക്രമത്തിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. വെയ്റ്റിംഗ് ലിസ്റ്റ്, ആർ.എ.സി ടിക്കറ്റുകളുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്.
Also Read:പ്രതിപക്ഷ ബഹളത്തിനിടെ ജി റാം ജി ബിൽ ലോക്‌സഭ പാസാക്കി
റെയിൽവേ മന്ത്രാലയം ഡിസംബർ 12-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്. ദീർഘദൂര ട്രെയിനുകളിൽ യാത്ര ചെയ്യേണ്ട, ഉൾപ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ ആശങ്ക കുറയ്ക്കുന്നതിനും യാത്ര മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർമാർക്ക് അയച്ച കത്തിൽ റെയിൽവേ ബോർഡ് വ്യക്തമാക്കി.
പുതിയ സമയക്രമം ഇങ്ങനെ
രാവിലെ 05:01 മുതൽ ഉച്ചയ്ക്ക് 02:00 (14:00) വരെ പുറപ്പെടുന്ന ട്രെയിനുകൾ: ഇവയുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി 08:00 മണിക്ക് മുൻപായി തയ്യാറാക്കും.
ഉച്ചയ്ക്ക് 02:01 (14:01) മുതൽ പുലർച്ചെ 05:00 വരെ (അതായത് 14:01 മുതൽ 23:59 വരെയും, 00:00 മുതൽ 05:00 വരെയും) പുറപ്പെടുന്ന ട്രെയിനുകൾ: ഇവയുടെ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് 10 മണിക്കൂർ മുൻപെങ്കിലും തയ്യാറാക്കും.
റിസർവേഷൻ സ്റ്റാറ്റസ് നേരത്തെ അറിയുന്നത് വഴി യാത്രക്കാർക്ക് അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. നിലവിൽ ഇന്ത്യൻ റെയിൽവേയിലെ 87 ശതമാനത്തോളം ടിക്കറ്റ് ബുക്കിംഗും ഐ.ആർ.സി.ടി.സി വഴി ഓൺലൈനായാണ് നടക്കുന്നത് എന്നതിനാൽ ഭൂരിഭാഗം യാത്രക്കാർക്കും ഈ മാറ്റം പ്രയോജനപ്പെടും.
Read More:12 ലക്ഷം വായ്പ, 48 ലക്ഷം തിരിച്ചടച്ചിട്ടും ഭീഷണി; കടം തീർക്കാൻ വിദേശത്ത് പോയി വൃക്ക വിറ്റ് കർഷകൻ; 6 പേർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us