ശ്രീനഗർ: ജമ്മു കശ്മീരിലെ കരൺനഗറിലെ സിആർപിഎഫ് ക്യാംപ് ആക്രമിക്കാനുളള ഭീകരരുടെ ശ്രമം സൈന്യം തകർത്തു. 23 ബറ്റാലിയൻ സിആർപിഎഫ് ക്യാംപിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച 2 ഭീകരരെ സൈന്യം തുരത്തി. ഇന്നു പുലർച്ചെയോടെയാണ് ഭീകരർ ക്യാംപിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടത്. ഇതാണ് സൈന്യത്തിന്റെ കൃത്യമായ സമയത്തെ ഇടപെടലോടെ വിഫലമായത്.

ക്യാംപിൽ കടക്കാനുളള ശ്രമം വിഫലമായതോടെ ഭീകരർ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. സിആർപിഎഫും പൊലീസും ചേർന്ന് ഭീകരർക്കായുളള തിരച്ചിൽ തുടരുകയാണ്. ക്യാംപിനു സമീപത്തെ മെഡിക്കൽ കോളേജിലെ കെട്ടിടങ്ങളിൽ ഒന്നിൽ ഭീകരർ ഒളിഞ്ഞിരുപ്പുണ്ടെന്നാണ് വിവരം. ഭീകരരും സൈന്യവും തമ്മിൽ വെടിവയ്‌പ് തുടരുകയാണ്.

വെടിവയ്‌പിൽ സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മെഡിക്കൽ കോളേജിനു സമീപത്തുനിന്നും വെടിയൊച്ച കേട്ടതായി പ്രദേശവാസി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇപ്പോൾ വെടിവയ്‌പ് അവസാനിച്ചതായും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് എവിടെയോ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും ഇവർക്കായുളള തിരച്ചിൽ തുടരുകയാണെന്നും മുതിർന്ന പൊലീസ് ഓഫീസർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook