സുക്മയിൽ മാോയിസ്റ്റ് ആക്രമണത്തിൽ സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ വിമർശിച്ച സിആർപിഎഫ് ജവാൻ കീഴടങ്ങി. ഫെയ്സ്ബുക്ക് വീഡിയോ വഴി കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ജവാൻ പി.കെ.മിശ്രയാണ് ഡൽഹി സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ മുൻപാകെ കീഴടങ്ങിയത്. ഇക്കാര്യ വാർർത്ത ഏജൻസിയായ എഎൻഐ യാണ് പുറത്ത് വിട്ടത്. ജവാനെ കീഴടങ്ങാൻ അനുവദിക്കണമെന്ന് വെള്ളിയാഴ്ച രാവിലെ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ജവാന്റെ  പ്രതികരണവുമായി ബന്ധപ്പെട്ട കേസിൽ നിയമത്തിന് വിധേയമായി നീങ്ങാൻ അർദ്ധസൈനിക സേനയ്ക്ക് ജസ്റ്റിസ് അഷുതോഷ് കുമാർ നിർദേശം നൽകിയിരുന്നു. സംഭവത്തിൽ തനിക്ക് ആപത്തുണ്ടാകാതെ സംരക്ഷിക്കണമെന്ന ആവശ്യത്തിൽ കീഴടങ്ങാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് പങ്കജ് കുമാർ മിശ്ര ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വെസ്റ്റ് ബംഗാളിലെ ദുർഗാപൂർ എന്ന സ്ഥലത്താണ് താനെന്ന് ഇദ്ദേഹം കോടതിയെ അറിയിച്ചിരുന്നു.

സുക്മയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ ബന്ധുവായ ജവാൻ കൊല്ലപ്പെട്ടിരുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെട്ടു. ഇതിലുള്ള രോഷം ഫെയ്സ്ബുക്കിലെ വീഡിയോയിൽ കേന്ദ്ര മന്ത്രിയ്ക്കെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കുകയായിരുന്നു. ജനവരിയിൽ ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവ് തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണത്തെ കുറിച്ച് ഫെയ്സ്ബുക്കിൽ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ