പുൽവാമ: ജമ്മു കശ്​മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ ആക്രമണത്തിൽ ​​ഒരു സിആര്‍പിഎഫ് ജവാന് വീരമൃത്യു. ഞായറാഴ്​ചയാണ്​ അക്രമം നടന്നത്​. സിആർപിഎഫി​​ന്റെ 134-ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ്​ എന്ന ജവാനാണ്​ തീവ്രവാദികളുടെ വെടിയേറ്റ്​ മരിച്ചത്​. അവധിയിലായിരുന്ന നസീറിനെ സ്വവസതിയില്‍ വച്ചാണ് തീവ്രവാദികള്‍ വധിച്ചത്.

വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രദേശത്ത് പൊലീസും സൈന്യവും സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞയാഴ്ച മറ്റൊരു സൈനികനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയി ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. അവധിയിലായിരുന്ന സൈനികനെയാണ് അന്നും ഭീകരര്‍ ലക്ഷ്യമിട്ടത്.

കഴിഞ്ഞ ദിവസം ക​ശ്​മീരിലെ മഹോദപുരയിലെ ബാങ്കിൽ രണ്ട്​ തീ​വ്രവാദികൾ നടത്തിയ ആക്രമണത്തിൽ ഒരു സിവിലിയനും ഒരു സുരക്ഷാ ഉദ്യോഗസ്​ഥനും പരുക്കേറ്റിരുന്നു. ബാങ്ക്​ കൊള്ളയടിക്കുന്നതിനു നടത്തിയ ശ്രമമായിരുന്നു അതെന്ന്​ കരുതുന്നതായി അധികൃതർ അറിയിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook