/indian-express-malayalam/media/media_files/uploads/2019/02/pulwama-scats-001.jpg)
ന്യൂഡൽഹി: പുല്‍വാമ ഭീകരാക്രമണത്തിന്റേതെന്ന പേരിൽ വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സിആർപിഎഫ്. സമൂഹമാധ്യമങ്ങളിൽ ഭീകരാക്രമണത്തിന്റേതെന്ന പേരിൽ വ്യാജചിത്രങ്ങൾ പ്രചരിക്കുന്നത് രാജ്യമൊട്ടാകെ അക്രമപരമ്പരകൾക്ക് കാരണമാകുന്ന പശ്ചാത്തലത്തിലാണ് സിആർപിഎഫിന്റെ ഇടപെടൽ.
ഒന്നിച്ച് നില്‍കേണ്ട ഈ സമയത്ത് വെറുപ്പും വെെരാഗ്യവും സൃഷ്ടിക്കുന്നതിനായി വ്യാജ ചിത്രങ്ങള്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു. പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ ശരീരഭാഗങ്ങള്‍ എന്ന നിലയിൽ ചിത്രങ്ങൾ വിവിധ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു.
"ഉപദേശം: ഒന്നിച്ച് നിൽക്കേണ്ട സമയത്ത് പരസ്പരം വെറുപ്പ് സൃഷ്ടിക്കാൻ, നമ്മുടെ രക്തസാക്ഷികളുടേതെന്ന പേരിൽ, ശരീരാവശിഷ്ടങ്ങളുടെ വ്യാജചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചില അധമന്മാർ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ദയവായി അവ പ്രചരിപ്പിക്കുകയോ, ഷെയർ ചെയ്യുകയോ, ലൈക് ചെയ്യുകയോ ചെയ്യരുത്. ഇത്തരം ഉളളടക്കങ്ങളുളള പോസ്റ്റുകൾ webpro@crpf.gov.in എന്ന ഇമെയിൽ വിലാസത്തിൽ റിപ്പോർട്ട് ചെയ്യണം," ട്വിറ്ററിലെ ഔദ്യോഗിക പേജിൽ സിആർപിഎഫ് കുറിച്ചു.
ADVISORY: It has been noticed that on social media some miscreants are trying to circulate fake pictures of body parts of our Martyrs to invoke hatred while we stand united. Please DO NOT circulate/share/like such photographs or posts. Report such content at webpro@crpf.gov.in
—
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.