FIFA World Cup 2018 Croatia vs England 2nd Semi Final Highlights: ഫിഫ ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ക്രൊയേഷ്യ ഫൈനലില്‍. അഞ്ചാം മിനുട്ടില്‍ ട്രിപ്പിയറിന്റെ ഫ്രീകിക്കില്‍ ഇംഗ്ലണ്ടാണ് ആദ്യ ഗോള്‍ നേടിയത്. അറുപത്തിയെട്ടാം മിനുട്ടില്‍ പെരിസിച്ചിലൂടെ ക്രോയേഷ്യ ഇക്വലൈസര്‍ നേടി. തൊണ്ണൂറാം മിനുട്ടിലും സമനില കുരുക്ക് തുടര്‍ന്നതോടെ മത്സരം അര മണിക്കൂര്‍ അധികസമയത്തിലേക്ക് കടന്നു. അധികസമയത്തില്‍ മണ്‍സൂകിച്ചിന്റെ ഗോളിലൂടെ ക്രോയേഷ്യയ്ക്ക് വിജയം. ഫൈനലില്‍ ക്രോയേഷ്യ ഫ്രാന്‍സിനെ നേരിടുമ്പോള്‍ ലൂസേഴ്‌സ് ഫൈനലില്‍ ഇംഗ്ലണ്ട് ബെല്‍ജിയത്തെ നേരിടും.

ഇംഗ്ലീഷ് ചാനല്‍ കടന്ന് ക്രോയേഷ്യയുടെ സുവര്‍ണ തലമുറ

2:06 ഫുള്‍ടൈം
2:06 ഫ്രീകിക്ക് ഇംഗ്ലണ്ട് ! അവസാന മിനുട്ടില്‍ ക്രോയേഷ്യന്‍ ഹാഫില്‍ ഇംഗ്ലണ്ടിന് മറ്റൊരു സെറ്റ് പീസ്‌.. ക്രോയേഷ്യയുടെ പ്രതിരോധം.
2:05 സെറ്റ് പീസില്‍ നിന്ന് നേടിയ ഒരു ഗോള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഇംഗ്ലണ്ടിന്റെ ഒരേയൊരു ഷോട്ട് ആണ് ലക്ഷ്യത്തിലേക്ക് എത്തിയത്.
2:03 മത്സരം നാല് മിനുട്ടിന്റെ അധികസമയത്തിലേക്ക്..
2:00സബ്സ്റ്റിറ്റ്യൂഷന്‍ : ക്രോയേഷ്യന്‍ നായകന്‍ മോഡ്രിച്ചിന് പകരം ബദേല്‍ 1:59 ക്രോയേഷ്യന്‍ ഹാഫില്‍ ഇംഗ്ലണ്ടിന് ഫ്രീകിക്ക്… റാഷ്ഫോര്‍ഡ് എടുത്ത സെറ്റ് പീസ്‌ പുറത്തേക്ക്..
1:58 സബ്സ്റ്റിറ്റ്യൂഷന്‍ : പരുക്കില്‍ വലയുന്ന അവസാന മിനുട്ട് ഹീറോ മണ്‍സൂകിച്ചിന് പകരം കൊര്‍ലൂക്കാ
1:54സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ വാള്‍ക്കര്‍ക്ക് പകരം ജേമി വാര്‍ഡി
1:53 ഇംഗ്ലീഷ് ബോക്സിന്റെ ഇടത് അറ്റത്ത് നിന്ന് പെരിസിച്ച് കണ്ടെത്തിയ ബാക്ക് ഹെഡ്ഡര്‍ ഇംഗ്ലീഷ് പ്രതിരോധം മറികടന്ന് മുന്നോട്ട്.. കൃത്യസ്ഥലത്തേക്ക് എത്തിയ മണ്‍സൂകിച്ച് കണ്ടെത്തുന്ന ഷോട്ട് പിക്ഫോര്‍ഡിനെ മറികടന്ന് പോസ്റ്റില്‍.. ക്രോയേഷ്യ മുന്നില്‍ !!
1:51 ഗോള്‍ !!! മണ്‍സൂകിച്ച് !! ക്രോയേഷ്യാാാാാാ !!
1:48എക്സ്ട്രാടൈം സെകണ്ട് ഹാഫ്
1:45 എക്സ്ട്രാടൈം ഹാഫ്ടൈം
1:43 സേവ് !! പിക്ഫോര്‍ഡ് ! ഇടത് വിങ്ങില്‍ നിന്ന് നല്‍കിയ പന്ത് ക്ലോസ് റേഞ്ചില്‍ അടിച്ച് കയറ്റാനുള്ള മണ്‍സൂകിച്ചിന്റെ ശ്രമം. ആംഗിള്‍ ക്ലോസ് ബ്ലോക്ക് ചെയ്ത് കൊണ്ട് പിക്ഫോര്‍ഡ് തടുക്കുന്നു.

1:42 എക്സ്ട്രാ ടൈമിന്റെ ഹാഫ് ടൈമിലേക്ക് കടക്കുമ്പോള്‍ ഏറ്റവും നല്ല മുന്നേറ്റം തുടരുന്നത് ക്രോയേഷ്യ തന്നെയാണ്. സുവര്‍ണ തലമുറ എന്ന് വിശേഷിപ്പിക്കുന്ന ഒരു തലമുറയുമായി റഷ്യയിലേക്ക് പരന്ന ക്രോയേഷ്യയ്ക്ക് ഫൈനലിലേക്കുള്ള വഴി തെളിയുമോ ?
1:37 സബ്സ്റ്റിറ്റ്യൂഷന്‍ : ക്രോയേഷ്യയുടെ റെബിച്ചിന് പകരം ക്രാമരിച്ച്
1:36ചാന്‍സ് !!! സേവ് !! ട്രിപ്പിയറിന്റെ ക്രോസില്‍ സ്റ്റോണ്‍സ് കണ്ടെത്തിയ ഹെഡ്ഡര്‍ പോസ്റ്റിനരികില്‍ വച്ച് അവസാന മിനുട്ടില്‍ സാല്‍ക്കോ ഹെഡ്‌ ചെയ്ത് സേവ് ചെയ്യുന്നു… ഇംഗ്ലണ്ടിന് ലഭിച്ച ക്ലോസ് ചാന്‍സ് ഡിഫന്‍ഡറുടെ മികവില്‍ ക്രൊയേഷ്യ തടുക്കുന്നു.

1:33 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്സണിന് പകരം എറിക് ഡയര്‍
1:32 മഞ്ഞക്കാര്‍ഡ് : ക്രോയേഷ്യയുടെ റെബീച്ച്
1:31 സബ്സ്റ്റിറ്റ്യൂഷന്‍ : ക്രോയേഷ്യയുടെ സ്ട്രിനിച്ചിന് പകരം പിവാരിച്ച്
1:30 തൊണ്ണൂറ് മിനുട്ടില്‍ ഷോട്ടുകളുടെ എണ്ണത്തിലും പന്തിന്മേലുള്ള പൊസഷനിലും മുന്നില്‍ നില്‍ക്കുന്നത് ക്രോയേഷ്യ തന്നെയാണ്.

1:27സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ യങ്ങിന് പകരം റോസ്
1:27 എക്സ്ട്രാ ടൈം ഫാസ്റ്റ് ഹാഫ്
1:20 ഫുള്‍ടൈം മത്സരം അരമണിക്കൂര്‍ അധികസമയത്തിലേക്ക്…രണ്ടാം പകുതിയില്‍ ഇവാന്‍ പെരിസിച്ച് കണ്ടെത്തിയ ഗോളാണ് ക്രൊയേഷ്യയ്ക്ക് ആശ്വാസമായത്.

1:19 റാക്കിറ്റിച്ച് നല്‍കിയ ഫൗളില്‍ ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്കില്‍ ഹെഡ്ഡര്‍ ഗോള്‍ കണ്ടെത്താനുള്ള ഇംഗ്ലീഷ് നായകന്‍ ഹാരി കേനിന്റെ ശ്രമം പോസ്റ്റിന് വെളിയിലേക്ക്.
1:18 ക്രോയേഷ്യന്‍ പോസ്റ്റിനരികില്‍ ഇംഗ്ലണ്ടിന് ഫ്രീകിക്ക്
1:17 മൂന്ന് മിനിട്ടിന്റെ അധികസമയം അനുവദിച്ചിരിക്കുന്നു. മൂന്ന് മിനുട്ടില്‍ വിജയം നേടിയില്ല എങ്കില്‍ മത്സരം അര മണിക്കൂര്‍ എക്സ്ട്രാ ടൈമിലേക്ക് കടക്കും.
1:14 മത്സരം അവസാന അഞ്ച് മിനുട്ടുകളിലേക്ക് കടക്കുമ്പോള്‍ ഒരു ഗോളിന്റെ മാര്‍ജിനിലെങ്കിലും വിജയം കാണാനാവും ഇരു ടീമുകളും ശ്രമിക്കുക. ഒരു അവസാന മിനുട്ട് വിജയത്തില്‍ ഫൈനല്‍ ഉറപ്പിക്കുന്നത് ആര് ?
1:10 ചാന്‍സ് !! ക്രോയേഷ്യ.. വലത് വിങ്ങില്‍ നിന്നും വന്നൊരു ക്രോസ് വീണ്ടും ഇംഗ്ലീഷ് പോസ്റ്റിലേക്ക്. പന്ത് കൈവശപ്പെടുത്തിയ മണ്‍സൂകിച്ച് തുടുത്ത ഷോട്ട് കൃത്യം ഇംഗ്ലീഷ് ഗോളിയുടെ കൈകളില്‍..
01:07 റാഷ്ഫോര്‍ഡിന്റെ വരവോടെ പ്രകടമായൊരു മികവ ഇംഗ്ലീഷ് മുന്നേറ്റത്തിലും കാണാവുന്നതാണ്. രണ്ട് മികച്ച അവസാരങ്ങള്‍ തന്നെയാണ് ഇതിനോടകം റാഷ്ഫോര്‍ഡ് സൃഷ്ടിച്ചത്.
01:04 സമനില നേടിയതോട് കൂടി വര്‍ദ്ധിച്ച ഉത്സാഹത്തോടെയാണ് ക്രോയേഷ്യ കളിക്കുന്നത്. ഇംഗ്ലീഷ് ഫാഫില്‍ അവര്‍ കൂടുതല്‍ അക്രമാസക്തരായി കാണപ്പെടുന്നു. വീണ്ടെടുത്ത ആത്മവിശ്വാസം അവരുടെ പന്തടക്കത്തിലും പ്രതിഫലിക്കുന്നുണ്ട്. അനായാസ സൗന്ദര്യമുല്ല ഫുട്ബോള്‍.
01:01 സബ്സ്റ്റിറ്റ്യൂഷന്‍ : ഇംഗ്ലണ്ടിന്റെ സ്റ്റെര്‍ലിങ്ങിന് പകരം റാഷ്ഫോര്‍ഡ്

00:58 അറുപത്തിയെട്ടാം മിനുട്ടില്‍ വലത് വിങ്ങില്‍ നിന്നും സാല്‍ക്കോ നല്‍കിയ ക്രോസ് ഇംഗ്ലീഷ് ബോക്സിലേക്ക്. കൃത്യസ്ഥലത്ത് നിലയുറപ്പിച്ച പെരിസിച്ചിന്റെ പുറം കാല് കൊണ്ട് പന്തിലൊരു സോഫ്റ്റ്‌ ടച്ച്.. ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡിനെ മറികടന്നുകൊണ്ട് പന്ത് പോസ്റ്റിലേക്ക്.. ക്രോയേഷ്യയുടെ ഫൈനല്‍ സ്വപ്‌നങ്ങള്‍ മടങ്ങിവന്നിരിക്കുന്നു.
00:55 ഗോള്‍ !!ക്രോയേഷ്യാാാാാാാാ !!

00:52 ഇംഗ്ലണ്ടിന് മുന്‍‌തൂക്കം നല്‍കുന്ന ഘടകം അവരുടെ കൗണ്ടര്‍ അറ്റാക്ക് തന്നെയാണ്. വൈഡ് അറ്റാക്ക് തീര്‍ക്കുന്ന ഇംഗ്ലണ്ടിന് മികച്ച ക്രോസുകളും കണ്ടെത്താനാകുന്നുണ്ട്.
00:48 മത്സരം ഒരു മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ക്രോയേഷ്യ തങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയിരിക്കുന്നു. റാക്കിറ്റിച്ച്- മോഡ്രിച്ച്- ബ്രോസോവിച്ച്- പെരിസിച്ച് എനിവര്‍ ഇംഗ്ലീഷ് ഹാഫില്‍ കണ്ടെത്തുന്ന വേഗതയുള്ളതും അച്ചടക്കമുള്ളതുമായ പന്ത് കൈമാറ്റങ്ങള്‍ ഇംഗ്ലണ്ടിനെ നല്ല രീതിയില്‍ അലട്ടുന്നുണ്ട്.
00:44 ഇംഗ്ലണ്ടിന് മറ്റൊരു കോര്‍ണര്‍. ക്രോയേഷ്യന്‍ പ്രതിരോധത്തിന്റെ ഇടപെടല്‍. സെറ്റ് പീസിന്റെ സമയത്ത് പൊസിഷന്‍ എടുക്കാതെ വരിവരിയായി നില്‍ക്കുകയും ഷോട്ട് എടുക്കുന്നതോട് കൂടി ഓരോരുത്തരും കൃത്യ പൊസീഷനുകളില്‍ നിലയുറപ്പിക്കുകയും ചെയ്യുന്ന ഇംഗ്ലീഷ് തന്ത്രം സെറ്റ് പീസുകളെ അപകടകരമാക്കുന്നു.
00:38 മഞ്ഞക്കാര്‍ഡ് : ക്രൊയേഷ്യയുടെ മണ്‍സൂകിച്ചിന് മഞ്ഞക്കാര്‍ഡ്
00:35 ക്രോയേഷ്യയുടെ കരുത്തുറ്റ മധ്യനിരയെ ഒരു പരിധിവരെ തടുക്കാനായി എന്നുള്ളതാണ് ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന് ഉണ്ടായ നേട്ടം.
00:32 രണ്ടാം പകുതി
00:31 ആദ്യ പകുതിയില്‍ ട്രിപ്പിയര്‍ അടിച്ച ഫ്രീക്കിക്കില്‍ മുന്നില്‍ നില്‍ക്കുകയാണ് ഇംഗ്ലണ്ട്. രണ്ടാം പകുതിയില്‍ ഇരു ടീമുകളുടെയും തന്ത്രങ്ങളില്‍ വരുത്തുന്ന മാറ്റം നിര്‍ണായകമാവും.
00:16 ഫാഫ് ടൈം
00:15 ഹാഫ്ടൈംമിന് തൊട്ട് മുന്‍പായി ഇംഗ്ലീഷ് ഹാഫില്‍ ക്രൊയേഷ്യയ്ക്ക് ഫ്രീകിക്ക്. മോഡ്രിച്ച് എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് പ്രതിരോധിക്കുന്നു.

00:07 ക്രോയേഷ്യന്‍ പോസ്റ്റില്‍ തന്നെ ഇംഗ്ലണ്ടിന് ഒരുങ്ങിയ മൂന്നോ നാലോ അവസരങ്ങള്‍. അവസരങ്ങള്‍ ഉണ്ടായിട്ട് കൂടിയും ഒന്നിലും തന്നെ മികച്ചൊരു ഫിനിഷ് കണ്ടെത്താന്‍ ഇംഗ്ലീഷുകാര്‍ക്ക് ആകുന്നില്ല.
00:00 ചാന്‍സ് !! ഹാരി കേന്‍ !! ക്രോയേഷ്യന്‍ പോസ്റ്റില്‍ കിട്ടിയ ഓപ്പണ്‍ ചാന്‍സ് ഗോളാക്കാന്‍ ഹാരി കേനിനായില്ല. ഷോട്ട് പുറത്തായതിനു പിന്നാലെ ഓഫ്സൈഡ് ഫ്ലാഗും ഉയരുന്നു.
23:54 ക്രോയേഷ്യ മികച്ച രീതിയില്‍ കളി മെനഞ്ഞു വരുന്നുണ്ട് എങ്കിലും ഇംഗ്ലണ്ട് തീര്‍ക്കുന്ന കൗണ്ടര്‍ അറ്റാക്കുകള്‍ അവര്‍ക്ക് നിരന്തരം ഭീഷണിയാകുന്നുണ്ട്.
23:47 ഒരു ഗോളിന് പിന്നിലാണ് എങ്കിലും കളി വീണ്ടെടുക്കാനുള്ള ക്രോയേഷ്യയുടെ ശ്രമത്തില്‍ പന്ത് കൂടുതല്‍ സമയവും ഇംഗ്ലീഷ് ഹാഫില്‍ തന്നെയാണ്.
23:39 ഈ ലോകകപ്പില്‍ സെറ്റ് പീസുകളിലൂടെ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന് എത പീസ്‌ വഴങ്ങുന്നത് ഏറെ അപകടകരം. അഞ്ചാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കിന് വഴി വച്ചത് ക്രോയേഷ്യന്‍ നായകന്‍ ലൂക്കാ മോഡ്രിച്ചിന്റെ ഫൗളും.
23:36 ഗോള്‍ !! ഇംഗ്ലണ്ട് !! ട്രിപ്പിയര്‍ ! ട്രിപ്പിയര്‍ എടുത്ത സെറ്റ് പീസ്‌ ക്രോയേഷ്യന്‍ പ്രതിരോധത്തേയും ഗോള്‍കീപ്പര്‍ സുബശിച്ചിനേയും മറികടന്ന് ക്രോയേഷ്യന്‍ പോസ്റ്റിന്റെ വലത് കോര്‍ണറിലേക്ക്..

23:33 ഫ്രീകിക്ക് ഇംഗ്ലണ്ട് !! ക്രോയേഷ്യന്‍ ബോക്സിനരികില്‍ ഇംഗ്ലണ്ടിന് ഫ്രീകിക്ക്. മോഡ്രിച്ചാണ് ഡലെ അലിയെ ഫൗള്‍ ചെയ്തത്.
23:30 കിക്കോഫ്‌ !

Soccer Football – World Cup – Semi Final – Croatia v England – Luzhniki Stadium, Moscow, Russia – July 11, 2018 England’s Harry Kane and Harry Maguire during the warm up before the match REUTERS/Christian Hartmann

23:25 ഫോര്‍മേഷന്‍ :

ശക്തമായ മധ്യനിരയില്‍ കളി മെനയുന്ന ക്രോയേഷ്യ 4-2-3-1 ഫോര്‍മേഷനില്‍ ഇറങ്ങുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പതിവായ 3-5-2 ഫോര്‍മേഷന്നാണ് ഇംഗ്ലണ്ട് പിന്തുടരുന്നത്.

Soccer Football – World Cup – Opening Ceremony – Luzhniki Stadium, Moscow, Russia – June 14, 2018 General view during the opening ceremony REUTERS/Carl Recine

23:15 ലൈനപ്പ്

മുന്‍ മത്സരങ്ങളില്‍ നിന്ന് കാര്യമായ മാറ്റമൊന്നും ഇല്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. അര്‍ജന്റീനക്കെതിരെ ഇറങ്ങിയ അതെ പതിനൊന്നുപേരാണ് ക്രോയേഷ്യക്ക് വേണ്ടി ഇറങ്ങുന്നത്. സ്വീഡനും കൊളംബിയക്കും എതിരെ ഇറങ്ങിയ അതെ സ്ക്വാഡ് ആണ് ഇംഗ്ലണ്ടിന്റെത്.

23:04 മധ്യനിരയിലെ കരുത്തുമായാണ് ക്രോയേഷ്യ എത്തുന്നത്. നായകന്‍ ഹാരി കേനിന്റെ ഗോളടി മികവിലാണ് ഇംഗ്ലണ്ട് സെമി ഫൈനല്‍ വരെ എത്തിയത്.
23:01 റഷ്യന്‍ ലോകകപ്പില്‍ ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികളാവുക ആരാണെന്ന് തീരുമാനിക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടും ക്രോയേഷ്യയും ഏറ്റുമുട്ടുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook