ന്യൂഡൽഹി: ആംആദ്മി പാർട്ടി എംഎൽഎമാർ തന്നെ മർദ്ദിച്ചെന്ന ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ൻ​ഷു പ്ര​കാ​ശി​ന്റെ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനോടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടിയിരിക്കുന്നത്. അതേസമയം ചീഫ് സെക്രട്ടറിക്കെതിരെ ആംആദ്മി പാർട്ടി എംഎൽഎമാരും പരാതി നൽകി.

അൻഷു പ്രകാശിന് മർദ്ദനമേറ്റ സംഭവം ദൗർഭാഗ്യകരം എന്ന് വിശേഷിപ്പിച്ച കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് ഇത് അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും പറഞ്ഞു. ഉദ്യോഗസ്ഥർക്ക് ഭയരഹിതമായും അന്തസ്സോടെയും ജോലി ചെയ്യാൻ സാഹചര്യം വേണമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം അൻഷു പ്രകാശിനെ കൈയ്യേറ്റം ചെയ്തെന്ന ആരോപണം ഇന്നലെ തന്നെ ആംആദ്മി പാർട്ടി നിഷേധിച്ചിരുന്നു. 11 ആംആദ്‌മി പാർട്ടി എംഎൽഎമാർക്ക് എതിരെ അൻഷു പ്രകാശ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. എം​എ​ൽ​എ പ്ര​കാ​ശ് ജ​ർ​വാ​ളി​നെ ഡ​ൽ​ഹി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​ഫ​ൻ​സ് കോ​ള​നി​യി​ൽ​നി​ന്നാ​ണ് ജ​ർ​വാ​ളി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ൽ അ​മാ​നു​ള്ള ഖാ​ൻ എം​എ​ൽ​എ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ത​നി​ക്കെ​തി​രെ ഉ​ണ്ടായ ​ആ​ക്ര​മ​ണം ക​രു​തി​ക്കൂ​ട്ടി ഉ​ണ്ടായ​താ​ണെ​ന്നും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടായി​രു​ന്ന ആ​രും ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ലെ​ന്നു​മാ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മാപ്പുപറയാതെ അദ്ദേഹവുമായി ചർച്ചയ്ക്കില്ലെന്ന് സർക്കാർ ജീവനക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അനധികൃത കെട്ടിടങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തിലുണ്ടായ തർക്കത്തെത്തുടർന്ന് തന്നെ എംഎൽഎമാർ മർദ്ദിച്ചുവെന്നായിരുന്നു ഡൽഹി ചീഫ് സെക്രട്ടറി അൻഷു പ്രകാശ് ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണറോട് പരാതിപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ