പുണെ: ബിജെപിയില്‍ ചേരുന്ന കുറ്റവാളികള്‍ നല്ല രീതിയില്‍ മാറുന്നുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ബിജെപിയില്‍ കുറ്റവാളികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്ന വിമര്‍ശനത്തിനാണ് കേന്ദ്ര മന്ത്രിയുടെ മറുപടി.

“ബിജെപി കുറ്റവാളികളെ ധാരാളമായി പാര്‍ട്ടിയില്‍ ചേര്‍ക്കുന്നു എന്ന വിമര്‍ശനം അഭിമുഖീകരിക്കുന്നുണ്ട്. കുറ്റവാളികള്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുകയാണ് എങ്കില്‍ ഞങ്ങള്‍ അവരുടെ ദോഷങ്ങള്‍ കുറയ്ക്കുകയും അവരിലെ ഗുണങ്ങള്‍ വർധിപ്പിക്കുകയും ചെയ്യുന്നു” ഗഡ്കരി പറഞ്ഞു.

നാഗ്പൂരില്‍ കുറ്റവാളികളായ അനവധി പേരെ ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തിട്ടുണ്ട് എന്നു പറഞ്ഞ ഗഡ്കരി “മോഷ്ടാവായിരുന്ന അയാള്‍ ഇപ്പോള്‍ സ്ത്രീകളെ രാത്രിയില്‍  വീട്ടില്‍ സുരക്ഷിതമായി എത്താന്‍ സഹായിക്കുകയാണ് ” എന്നു പറഞ്ഞു. “വല്യ എന്ന മോഷ്ടാവാണ് വാല്‍മീകി ആയി മാറിയത് എന്നപോലെയാണ് ഞങ്ങളുടെ പാര്‍ട്ടിയില്‍ എത്തുന്ന കുറ്റവാളികള്‍ മാറുന്നത്” മുന്‍ ബിജെപി ദേശീയ പ്രസിഡന്‍റ് കൂടിയായ കേന്ദ്രമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ