മുംബൈ: ബിസിനസ് പങ്കാളി വഞ്ചിച്ചെന്ന് ആരോപിച്ച് പൊലീസില്‍ പരാതി നല്‍കി മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ. തന്റെ വ്യാജ ഒപ്പിട്ട് കോടികളുടെ വായ്പ എടുത്തെന്നാണ് ആരതി പരാതിപ്പെട്ടിരിക്കുന്നത്.
തന്റെ വ്യാജ ഒപ്പ് താനറിയാതെ ഇട്ട് 4.5 കോടി രൂപ വായ്പയെടുത്തതായാണ് പരാതി. ബിസിനസ് പങ്കാളികളാണ് വഞ്ചന നടത്തിയതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് താന്‍ ഈ വിവരം അറിഞ്ഞതെന്നാണ് ആരതി വ്യക്തമാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ ബ്രിട്ടനില്‍ ലോകകപ്പ് കമന്ററിയുടെ തിരക്കിലാണ് ഭര്‍ത്താവായ വിരേന്ദര്‍ സെവാഗ്. നിരവധി ബിസിനസ് പങ്കാളിത്തമുള ആരതിയുടെ പരാതിയില്‍ പൊലീസ് നടപടികള്‍ ആരംഭിച്ചു. 2004ലാണ് സെവാഗും ആര്‍ത്ഥിയും വിവാഹിതരായത്.