ഹൈദരാബാദ്: വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായെത്തിയ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ ടിആർഎസ് പ്രവർത്തകരുടെ ആക്രമണം. തെലങ്കാനയിലെ ആസിഫാബാദ് ജില്ലയിലെ സിര്‍പൂര്‍ കഗസ്നഗറിലാണ് സംഭവം. പ്രാദേശത്തെ എം.എൽ.എ കൊനേരു കൊനപ്പയുടെ സഹോദരനാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണമുണ്ട്.
തെലങ്കാന സർക്കാറിന്റെ വനവത്കരണ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് എത്തിയ ഉദ്യോഗസ്ഥരെയാണ് ടി.ആർ.എസ് പ്രവർത്തകരടങ്ങിയ ജനക്കൂട്ടം ആക്രമിച്ചത്. വനിതാ ഫോറസ്റ്റ് ഓഫീസർ അടക്കമുള്ളവരെ വടികള്‍ കൊണ്ട് ആക്രമിക്കുന്ന പ്രവർത്തകരുടെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
#WATCH Telangana: A police team & forest guards were attacked allegedly by Telangana Rashtra Samithi workers in Sirpur Kagaznagar block of Komaram Bheem Asifabad district, during a tree plantation drive. (29-06) pic.twitter.com/FPlME1ygCp
— ANI (@ANI) June 30, 2019
ആസിഫാബാദ് ജില്ലയിലെ കാഗസ്നഗർ ബ്ലോക്കിലാണ് സംഭവം. വനവ്തകരണ യജ്ഞത്തിനുള്ള ഒരുക്കത്തിനായി സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഒരു സംഘം തടയുകയും ആക്രമിക്കുകയായിരുന്നു. ജനക്കൂട്ടത്തോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിക്കവെ വടി കൊണ്ട് വനിത ഉദ്യോഗസ്ഥയെ അടക്കം തല്ലി. പൊലീസ് എത്തി ഇവരെ രക്ഷിക്കുകയും പരിക്കേറ്റതിനാൽ ആശുപത്രിയിലാക്കുകയും ചെയ്തു.