scorecardresearch

'കിട്ടാത്ത മുന്തിരി പുളിക്കും'; പ്രിയങ്ക ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥിന്റെ പരിഹാസം

വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ അവര്‍ക്ക് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഒക്കെ ഇരുന്ന് എന്തെങ്കിലുമൊക്കെ പറയണം,' ആദിത്യനാഥ്

വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ അവര്‍ക്ക് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഒക്കെ ഇരുന്ന് എന്തെങ്കിലുമൊക്കെ പറയണം,' ആദിത്യനാഥ്

author-image
WebDesk
New Update
Yogi Adityanath, യോഗി ആദിത്യനാഥ്, Uttar Pradesh, ഉത്തര്‍പ്രദേശ്, Priyanka Gandhi, പ്രിയങ്ക ഗാന്ധി, twitter, police, പൊലീസ്, criminals, ക്രിമിനലുകള്‍

ലക്നൗ: ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ വിമര്‍ശനം ഉന്നയിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ യു.പി മുഖ്യമന്ത്രി യോഗ ആദിത്യനാഥ് രംഗത്ത്. 'കിട്ടാത്ത മുന്തിരി പുളിക്കും' എന്ന് ആദിത്യനാഥ് തിരിച്ചടിച്ചു. 'കിട്ടാത്ത മുന്തിരി പുളിക്കുമെന്ന് പറഞ്ഞ അവസ്ഥയാണ് അത്. അവരുടെ പാര്‍ട്ടി അദ്ധ്യക്ഷന്‍ ഉത്തര്‍പ്രദേശില്‍ നിന്നും പരാജയപ്പെട്ടു. അത്കൊണ്ട് വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കാന്‍ അവര്‍ക്ക് ഡല്‍ഹിയിലോ ഇറ്റലിയിലോ ഇംഗ്ലണ്ടിലോ ഒക്കെ ഇരുന്ന് എന്തെങ്കിലുമൊക്കെ പറയണം,' ആദിത്യനാഥ് പരിഹസിച്ചു.

Advertisment

ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടന്ന് അവര്‍ക്ക് തോന്നിയതൊക്കെ ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് പ്രിയങ്ക ഗാന്ധി ആരോപിച്ചത്. 'ഉത്തര്‍പ്രദേശില്‍ കുറ്റവാളികള്‍ സ്വതന്ത്രരായി നടക്കുകയാണ് അവര്‍ക്ക് തോന്നിയതുപോലെയാണ് കാര്യങ്ങള്‍. ഇവിടെ ക്രിമിനല്‍ സംഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നടക്കുന്നു. ബി.ജെ.പി സര്‍ക്കാര്‍ ബധിരരാണ്. അല്ലെങ്കില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ കീഴടങ്ങിയോ? എന്ന് പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റിനൊപ്പം സംസ്ഥാനത്ത് നടന്നിട്ടുള്ള കുറ്റകൃത്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന വാര്‍ത്താ റിപ്പോര്‍ട്ടുകളുടെ ഒരു കൊളാഷും പ്രിയങ്ക നല്‍കിയിട്ടുണ്ടായിരുന്നു.

Read More: ‘എന്റെ സഹോദരന്‍ ഒറ്റയ്ക്ക് പോരാടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു?; മുതിര്‍ന്ന നേതാക്കളെ നിശബ്ദരാക്കി പ്രിയങ്ക ഗാന്ധി

ഇതാദ്യമായല്ല പ്രിയങ്ക ക്രമസമാധാനനില വഷളാകുന്നത് സംബന്ധിച്ച് സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനെക്കുറിച്ച് മുന്‍പും അവര്‍ സംസാരിച്ചിരുന്നു. എപ്പോഴാണ് സുരക്ഷയുടെ ഉത്തരവാദിത്തം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഏറ്റെടുക്കുക എന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.

Advertisment

'ഉത്തര്‍പ്രദേശില്‍ നിരപരാധികള്‍ അക്രമിക്കപ്പെടുകയാണ്. സ്ത്രീകളെ ഭയത്തിന്റെ അന്തരീക്ഷത്തിലേക്ക് തള്ളിവിടുകയാണ്. എന്നാല്‍ യു.പി സര്‍ക്കാരിന് ഇതില്‍ ഒരു ആശങ്കയുമില്ലെന്നും പ്രിയങ്ക പറഞ്ഞു.

Uttar Pradesh Priyanka Gandhi Yogi Adityanath

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: