Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

നടുറോഡില്‍ യുവാവിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു

യുവതി സഞ്ചരിച്ച മാരുതി കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ യുവാവിന്റെ കാറിലിടിച്ചു

Arrested, അറസ്റ്റ്, Attack, ആക്രമണം, woman, യുവതി, viral video, വൈറല്‍ വീഡിയോ, driving, ഡ്രൈവിങ്

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ യുവാവിനെ ഇരുമ്പ് വടി കൊണ്ട് ക്രൂരമായി ആക്രമിച്ച 25കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിബ്യൂണ്‍ ചൗക്കില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി മാറി. ഇരുമ്പ് വടി കൊണ്ട് യുവതി യുവാവിനെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും.

ശീതള്‍ ശര്‍മ്മ എന്ന യുവതിയെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി അശ്രദ്ധമായി കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ യുവാവിന്റെ വാഹനത്തില്‍ ഇടിച്ചെന്നാണ് ആരോപണം. എന്നാല്‍ യുവാവാണ് കാറിടിച്ചതെന്ന് ആരോപിച്ച് ശീതള്‍ ശര്‍മ്മ വണ്ടിയില്‍ നിന്നും ഇരുമ്പ് വടി പുറത്തെടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു.

യുവതി സഞ്ചരിച്ച മാരുതി കാറാണ് തെറ്റായ രീതിയില്‍ ഓടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ശീതള്‍ വാഹനം പെട്ടെന്ന് നിര്‍ത്തി പിന്നിലേക്ക് എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ നിതീഷ് സഞ്ചരിച്ച സാന്‍ട്രോ കാര്‍ പിന്നിലുണ്ടായിരുന്നു. വാഹനം ഇടിച്ചയുടനെ ശീതള്‍ നിതീഷിനെതിരെ തിരിഞ്ഞു. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ നിതീഷിനെ ശീതള്‍ ആക്രമിക്കുകയായിരുന്നു.

നിതീഷിന്റെ കാറിന്റെ മുന്‍ഭാഗത്തെ ചില്ലും യുവതി തല്ലിത്തകര്‍ത്തു. തിരക്കേറിയ ട്രിബ്യൂണ്‍ ചൗക്കില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി. പിന്നാലെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. യുവാവിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് അടക്കം കേസെടുത്താണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Get the latest Malayalam news and Crime news here. You can also read all the Crime news by following us on Twitter, Facebook and Telegram.

Web Title: On video chandigarh woman allegedly drives rash hits man with iron rod

Next Story
ആശുപത്രിയില്‍ ആടിപ്പാടി നഴ്സുമാരുടെ ടിക് ടോക് വീഡിയോ; അന്വേഷണം പ്രഖ്യാപിച്ചുtik tok, ടിക് ടോക്, Viral Video, വൈറല്‍ വീഡിയോ, Odisha, ഒഡീഷ, hospital, ആശുപത്രി, probe, അന്വേഷണം, nurse, നഴ്സ്
The moderation of comments is automated and not cleared manually by malayalam.indianexpress.com