scorecardresearch
Latest News

വഞ്ചിച്ചെന്ന് ആരോപിച്ച് കാമുകിയുടെ തല തകര്‍ത്ത് കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

ഖുഷിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വിളിച്ച് വരുത്തുകയായിരുന്നു

Murder,കൊലപാതകം, Maharashtra, മഹാരാഷ്ട്ര, lover, കാമുകി, arrested അറസ്റ്റ്

നാഗ്പൂര്‍: തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് യുവാവ് 19കാരിയായ കാമുകിയെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നാഗ്പൂര്‍ സ്വദേശിനിയായ ഖുഷി പരിഹാര്‍ ആണ് കൊല്ലപ്പെട്ടത്.

അഷ്റഫ് ഷൈഖ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെയാണ് പന്തുര്‍ണ-നാഗ്പൂര്‍ ദേശീയപാതയോരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തല തകര്‍ക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തി.

ഖുഷിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചതിനെ തുടര്‍ന്നാണ് മൃതദേഹം തിരിച്ചറിയാനായത്. തുടര്‍ന്ന് സോഷ്യൽ മീഡിയയിലൂടെ യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. നാഗ്പൂരിലെ പ്രാദേശിയ ഫാഷന്‍ ഷോകളിലെ താരമായിരുന്നു ഖുഷി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനായ അഷ്റഫ് ഷൈഖ് അറസ്റ്റിലായത്. താനാണ് ഖുഷിയെ കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ചില ആണുങ്ങളുമായി ഖുഷിക്ക് ബന്ധമുണ്ടെന്നും തന്നെ വഞ്ചിച്ചുവെന്നും തിരിച്ചറിഞ്ഞത് കൊണ്ടാണ് കൊല നടത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.

മുമ്പ് ഇരുവരും തമ്മില്‍ ഇതിന്റെ പേരില്‍ വഴക്ക് നടന്നിരുന്നു. എന്നാല്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നാണ് ഖുഷി വാദിച്ചത്. ജൂലൈ 12ന് ഖുഷിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വിളിച്ച് വരുത്തുകയായിരുന്നു. തുടര്‍ന്ന് തന്റെ കാറില്‍ വച്ച് യുവതിയുടെ തല തകര്‍ത്ത് കൊലപ്പെടുത്തി. മൃതദേഹം റോഡരികില്‍ തളളി. സംഭവത്തില്‍ പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Stay updated with the latest news headlines and all the latest Crime news download Indian Express Malayalam App.

Web Title: Man killed 19 year old girlfriend