Latest News

വായ്പ തിരികെ കൊടുക്കാത്തതിന് യുവതിയെ വൈദ്യുത തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു

‘അവളെ ചെരുപ്പും ചൂലും കൊണ്ട് അടിക്ക്’ എന്ന് നാട്ടുകാര്‍ വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും

Karnataka, കര്‍ണാടക, women's rights, യുവതി, Viral Video, വൈറല്‍ വീഡിയോ, Attack, ആക്രമണം

ബെംഗളൂരു: കര്‍ണാടകയില്‍ യുവതിയെ വൈദ്യത പോസ്റ്റില്‍ കെട്ടിയിട്ട് മർദിച്ചു. 30 വയസോളം പ്രായമുളള സ്ത്രീയാണ് അക്രമത്തിന് ഇരയായത്. നാട്ടുകാരില്‍ പലരുമാണ് യുവതിയെ കെട്ടിയിട്ട് മർദിച്ചത്. ‘അവളെ ചെരുപ്പും ചൂലും കൊണ്ട് അടിക്ക്’ എന്ന് നാട്ടുകാര്‍ വിളിച്ച് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും.

രാജാമണി എന്ന യുവതിയാണ് അക്രമത്തിന് ഇരയായത്. ചാമരാജനഗര്‍ ജില്ലയിലെ കൊല്ലേഗാല്‍ പ്രദേശത്താണ് സംഭവം ഉണ്ടായത്. ബെംഗളൂരുവില്‍ ഇവര്‍ ചെറിയ ഹോട്ടലും ചിട്ടി ഫണ്ടും നടത്തുന്നുണ്ട്.

ഇവര്‍ പലരില്‍ നിന്നുമായി 50,000 രൂപ വായ്പ വാങ്ങിയതായാണ് റിപ്പോര്‍ട്ട്. പണം തിരികെ കൊടുക്കാന്‍ കഴിയാതെ വന്നപ്പോഴാണ് നാട്ടുകാര്‍ ഇവരെ പിടികൂടി വൈദ്യുത തൂണില്‍ കെട്ടിയിട്ട് മർദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Get the latest Malayalam news and Crime news here. You can also read all the Crime news by following us on Twitter, Facebook and Telegram.

Web Title: Karnataka woman tied to pole harassed for not repaying loan

Next Story
തകർന്ന വ്യോമസേന എഎൻ-32 വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തുair force, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com