ന്യൂഡൽഹി: ഡൽഹിയിൽ വനിതാ മാധ്യമപ്രവർത്തകയ്ക്കു നേരെ മുഖംമൂടിധരിച്ച അജ്ഞാതരുടെ ആക്രമണം. ഞായറാഴ്ച അർധരാത്രി കാറിൽ സഞ്ചരിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. ഞായറാഴ്ച പുലർച്ചെ 12.30 ന് കിഴക്കൻ ഡൽഹിയിലെ വസുന്ദര എൻക്ലേവിനടുത്തായിരുന്നു സംഭവം. വെടിവയ്പിൽ പരിക്കേറ്റ നോയിഡ സ്വദേശി മിതാലി ചന്ദോലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 12.30ഓടെ ഹ്യുണ്ടായി ഐ 20 കാറില്‍ യാത്ര ചെയ്യവെയാണ് അക്രമണം ഉണ്ടായത്. മാരുതി സിഫ്റ്റ് കാറിൽ എത്തിയ അക്രമികൾ ചന്ദോല സഞ്ചരിച്ച കാറിനെ മറികടന്ന് മുന്നിലെത്തി വെടിയുതിർക്കുകയായിരുന്നു. രണ്ടു തവണയാണ് അക്രമികൾ വെടിയുതിർത്തത്. ഒരു വെടിയുണ്ട കാറിന്റെ ഗ്ലാസിൽ പതിച്ചു. മറ്റൊന്ന് ചന്ദോലയുടെ കൈത്തണ്ടയിൽ മുറിവേൽപ്പിച്ചു. അക്രമികൾ രക്ഷപെടുന്നതിനു മുമ്പ് കാറിനു നേരെ മുട്ട എറിയുകയും ചെയ്തതായി ചന്ദോല പൊലീസിനോട് പറഞ്ഞു.
ഡല്‍ഹിയിലെ ധരംശില ആശുപത്രിയിലാണ് ചന്ദോലയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രാത്രി കാലങ്ങളില്‍ മുട്ടയെറിഞ്ഞ് ആക്രമണം നടത്തി കൊളളയടിക്കുന്ന സംഘങ്ങള്‍ പ്രദേശത്ത് ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ് സംഭവത്തിനു പിന്നിൽ വ്യക്തിവൈരാഗ്യമാണോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. കുടുംബവുമായി താൻ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ചന്ദോല പോലീസിനോട് പറഞ്ഞു.
Read More: അഫ്ഗാനില്‍ മാധ്യമപ്രവര്‍ത്തകയെ പട്ടാപ്പകല്‍ വെടിവെച്ച് കൊലപ്പെടുത്തി
‘കൈയില്‍ വെടിയേറ്റതിന്റെ പരുക്കുണ്ട് അവര്‍ക്ക്. ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബവഴക്കാണ് അക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്,’ ഡല്‍ഹി പൊലീസ് വ്യക്തമാക്കി. 2008 ൽ ഡൽഹിയിൽ മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ സമാനസാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു. പുലർച്ചെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് വെടിയേറ്റ് മരിച്ചത്. സൗത്ത് ഡൽഹിയിലെ വസന്ദ്കുഞ്ച് ഭാഗത്തുവച്ചാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ 3.30ന് യാത്ര ചെയ്യുമ്പോഴായിരുന്നു അക്രമണം നടന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook