scorecardresearch
Latest News

ദലിത് യുവാവിനെ വിവാഹം ചെയ്തു; പിതാവ് കൊല്ലാന്‍ ശ്രമിക്കുന്നതായി ബിജെപി എംഎല്‍എയുടെ മകള്‍

തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വീഡിയോയില്‍ സാക്ഷി പിതാവിനോട് പറയുന്നുണ്ട്

Dalit, ദലിത്, BJP MLA, ബിജെപി എംഎല്‍എ, murder attempt, കൊലപാതകശ്രമം, viral video, uttar pradesh ഉത്തര്‍പ്രദേശ്

ലക്‌നൗ: ദലിത് യുവാവിനെ വിവാഹം ചെയ്ത തന്റെ ജീവന്‍ അപകടത്തിലാണെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുളള ബിജെപി എംഎല്‍എയുടെ മകളുടെ ആരോപണം. പിതാവും കുടുംബവും തന്നേയും ഭര്‍ത്താവിനേയും കൊലപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് സാക്ഷി മിശ്ര (23) ആരോപിച്ചു. ട്വിറ്ററിലൂടെ പുറത്ത് വിട്ട വീഡിയോയിലാണ് സാക്ഷിയുടെ ആരോപണം. ബിതാരി ചൈന്‍പൂര്‍ എംഎല്‍എ രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി. കഴിഞ്ഞ ആഴ്ചയാണ് സാക്ഷിയും അജിതേഷ് കുമാറും (29) വിവാഹിതരായത്.

പിതാവും സഹോദരനും ഇവരുടെ കൂട്ടാളികളും തങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയാണെന്നും ബറേലി പൊലീസ് ഇടപെട്ട് സുരക്ഷ ഉറപ്പാക്കണമെന്നും സാക്ഷി വീഡിയോയില്‍ ആവശ്യപ്പെടുന്നു. ബറേലിയില്‍ നിന്നുളള എംപിമാരുടേയും എംഎല്‍എമാരുടേയും സഹായവും സാക്ഷി ആവശ്യപ്പെടുന്നുണ്ട്. അതേസമയം, എംഎല്‍ രാജേഷ് മിശ്ര ഇതില്‍ പ്രതികരിച്ചിട്ടില്ല.

തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് വീഡിയോയില്‍ സാക്ഷി പിതാവിനോട് പറയുന്നുണ്ട്. തന്റെ ഭര്‍ത്താവിനോ തനിക്കോ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി പിതാവും സഹോദരനും ഇവരുടെ ഗുണ്ടകളും ആയിരിക്കുമെന്ന് സാക്ഷി പറയുന്നു. ഭര്‍ത്താവിന് എന്തെങ്കിലും സംഭവിച്ചാല്‍ പിതാവിനെ അഴിക്കുളളിലാക്കുമെന്നും സാക്ഷി വ്യക്തമാക്കുന്നു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്‍.കെ.പാണ്ഡെ വ്യക്തമാക്കി. സാക്ഷി എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ എവിടെയാണ് സുരക്ഷ നല്‍കേണ്ടതെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Crime news download Indian Express Malayalam App.

Web Title: Daughter of bjps bareilly mla says father out to kill her after marrying dalit man