scorecardresearch
Latest News

യുവാവിനെ ആക്രമിച്ച യുവതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു; യുവാവ് മദ്യപിച്ചിരുന്നെന്ന് വാദം

മദ്യപിച്ച് ചീത്ത പറഞ്ഞപ്പോള്‍ സ്വയം പ്രതിരോധിക്കാനാണ് അക്രമം നടത്തിയതെന്നാണ് ശീതളിന്റെ മൊഴി

Viral Video, വൈറല്‍ വീഡിയോ, Chandigarh, ചണ്ഡിഗഡ്, attack, ആക്രമണം, accident, അപകടം, remand , റിമാന്റ്

ചണ്ഡിഗഡ്: ചണ്ഡിഗഡില്‍ യുവാവിനെ ഇരുമ്പ് വടി കൊണ്ട് ക്രൂരമായി ആക്രമിച്ച 25കാരിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ട്രിബ്യൂണ്‍ ചൗക്കില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായി മാറിയിരുന്നു. ഇരുമ്പ് വടി കൊണ്ട് യുവതി യുവാവിനെ ആക്രമിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ശീതള്‍ ശര്‍മ്മ എന്ന യുവതിയെ സംഭവത്തിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതി അശ്രദ്ധമായി കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ നിതീഷ് കുമാര്‍ എന്ന യുവാവിന്റെ വാഹനത്തില്‍ ഇടിച്ചെന്നാണ് ആരോപണം. എന്നാല്‍ യുവാവാണ് കാറിടിച്ചതെന്ന് ആരോപിച്ച് ശീതള്‍ ശര്‍മ്മ വണ്ടിയില്‍ നിന്നും ഇരുമ്പ് വടി പുറത്തെടുത്ത് യുവാവിനെ ആക്രമിക്കുകയായിരുന്നു.

Read More: നടുറോഡില്‍ യുവാവിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തു

ശീതളിന്റെ ബന്ധുവായ കിരണ്‍ അറോറയും കാറില്‍ ഉണ്ടായിരുന്നു. സ്വയം പ്രതിരോധിക്കാനാണ് ശീതള്‍ യുവാവിനെ ആക്രമിച്ചതെന്ന് കിരണ്‍ അറോറ പറഞ്ഞു. നിതീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നാണ് ശീതളും ആരോപിക്കുന്നത്. മദ്യപിച്ച് ചീത്ത പറഞ്ഞപ്പോള്‍ സ്വയം പ്രതിരോധിക്കാനാണ് അക്രമം നടത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ നിതീഷ് മദ്യപിച്ചിട്ടുണ്ടായിരുന്നോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. ശീതള്‍ മദ്യപിച്ചിട്ടില്ലെന്നാണ് പരിശോധനാഫലങ്ങളില്‍ തെളിഞ്ഞത്.

യുവതി സഞ്ചരിച്ച മാരുതി കാറാണ് തെറ്റായ രീതിയില്‍ ഓടിച്ചതെന്നാണ് ആരോപണം. ശീതള്‍ വാഹനം പെട്ടെന്ന് നിര്‍ത്തി പിന്നിലേക്ക് എടുക്കുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇതിനിടെ നിതീഷ് സഞ്ചരിച്ച സാന്‍ട്രോ കാര്‍ പിന്നിലുണ്ടായിരുന്നു. വാഹനം ഇടിച്ചയുടനെ ശീതള്‍ നിതീഷിനെതിരെ തിരിഞ്ഞു. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറഞ്ഞ നിതീഷിനെ ശീതള്‍ ആക്രമിക്കുകയായിരുന്നു.

നിതീഷിന്റെ കാറിന്റെ മുന്‍ഭാഗത്തെ ചില്ലും യുവതി തല്ലിത്തകര്‍ത്തു. തിരക്കേറിയ ട്രിബ്യൂണ്‍ ചൗക്കില്‍ ഏറെ നേരം ഗതാഗത തടസവും ഉണ്ടായി. പിന്നാലെ പൊലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. യുവാവിനെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിന് അടക്കം കേസെടുത്താണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Stay updated with the latest news headlines and all the latest Crime news download Indian Express Malayalam App.

Web Title: Chandigarh road rage sheetals co passenger says she acted in self defence the man was drunk