scorecardresearch
Latest News

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്‍റ് സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന മുൻ ഭാര്യ ഹസീൻ ജഹാൻ കോണ്‍ഗ്രസ് പാർട്ടിയിൽ ചേർന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്‍റ് സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം.

ഷെമിയുമായി പിരിഞ്ഞ ശേഷം ഹസിന്‍ ജഹാന്‍ വീണ്ടും മോഡലിങ് രംഗത്തേക്ക് തിരിച്ചുവന്നിരുന്നു. ഷമിയും കുടുംബവും പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ചും, ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും പരാതിപ്പെട്ടായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഹസിന്‍ രംഗത്തെത്തിയത്.

ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെട്ടു. കൂടാതെ വരുമാനവും ഇല്ലാതായതോടെയാണ് മോഡലിങ് കരിയര്‍ തുടരാന്‍ ഹസിന്‍ തീരുമാനിച്ചത്. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോള്‍ പരിഗണനയിലാണ്.

ഷമി, അദ്ദേഹത്തിന്റെ മാതാവ്, മൂത്ത സഹോദരന്‍, സഹോദരി, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് ഹസിന്‍ ജഹാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന മുൻ ഭാര്യ ഹസീൻ ജഹാൻ കോണ്‍ഗ്രസ് പാർട്ടിയിൽ ചേർന്നു. മുംബൈ കോണ്‍ഗ്രസ് സമിതി പ്രസിഡന്‍റ് സഞ്ജയ് നിരൂപത്തിന്‍റെ സാന്നിധ്യത്തിലായിരുന്നു ഹസിന്‍റെ രാഷ്ട്രീയ പ്രവേശനം.

ഷെമിയുമായി പിരിഞ്ഞ ശേഷം ഹസിന്‍ ജഹാന്‍ വീണ്ടും മോഡലിങ് രംഗത്തേക്ക് തിരിച്ചുവന്നിരുന്നു. ഷമിയും കുടുംബവും പീഡനത്തിന് ഇരയാക്കിയെന്ന് കാണിച്ചും, ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും പരാതിപ്പെട്ടായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഹസിന്‍ രംഗത്തെത്തിയത്.

ഭര്‍ത്താവുമായി തര്‍ക്കത്തിലായതോടെ മൂന്ന് വയസുകാരിയായ മകളും ഹസിനും ഒറ്റപ്പെട്ടു. കൂടാതെ വരുമാനവും ഇല്ലാതായതോടെയാണ് മോഡലിങ് കരിയര്‍ തുടരാന്‍ ഹസിന്‍ തീരുമാനിച്ചത്. ഷമിയില്‍ നിന്നും പ്രതിമാസം 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍ ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. കേസ് നടക്കുന്ന കാലയളവില്‍ കുടുംബത്തിന്റെ ചെലവിനായാണ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. കുടുംബ ചെലവിനായി 7 ലക്ഷവും കുട്ടിയുടെ ചെലവിനായി 3 ലക്ഷം രൂപയുമാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോള്‍ പരിഗണനയിലാണ്.

ഷമി, അദ്ദേഹത്തിന്റെ മാതാവ്, മൂത്ത സഹോദരന്‍, സഹോദരി, സഹോദരന്റെ ഭാര്യ എന്നിവര്‍ക്കെതിരെയാണ് ഗാര്‍ഹിക പീഡനത്തിന് ഹസിന്‍ ജഹാന്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. ഷമിയുടെ കുടുംബാംഗങ്ങള്‍ക്കെതിരേയും ഹസിന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഷമിയും കുടുംബവും ചേര്‍ന്ന് തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നും ഷമിയുടെ സഹോദരനൊപ്പം ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെട്ടെന്നും ഹസിന്‍ പറയുന്നു. വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ തന്നെ പിടിച്ചു കുലുക്കുകയാണ്. താരത്തിനെതിരെ കൊല്‍ക്കത്ത പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cricketer mohammed shamis estranged wife hasin jahan joins congress