മുംബൈ: പുൽവാമയിലെ ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും പാക് മുൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാൻ ഖാന്റെ ഛായാചിത്രം ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ മറച്ചു. മുംബൈയിലെ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ റസ്റ്ററന്റിലെ ചുവരിൽ ആലേഖനം ചെയ്തിരുന്ന ഇമ്രാൻ ഖാന്റെ ഛായാചിത്രമാണ് ഷീറ്റ് കൊണ്ട് മറച്ചത്.

സിസിസി ഒരു സ്പോർട്സ് ക്ലബാണ്. ലോകത്താകമാനമുളള കളിക്കാരുടെയും മുൻ കളിക്കാരുടെയും ചിത്രങ്ങൾ ഞങ്ങൾ ഛായാചിത്രം ആക്കാറുണ്ട്. ഇമ്രാൻ ഖാന്റെ ഛായാചിത്രം മറച്ചത് പ്രതിഷേധക സൂചകമായാണ്. ഇത് നീക്കം ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാവില്ലെന്നും സിസിഐ പ്രസിഡന്റ് പ്രേമൽ ഉദാനി പിടിഐയോട് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ 40 ഇന്ത്യൻ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാൻ ആണെന്നാണ് ഇന്ത്യയുടെ ആരോപണം. അതേസമയം, ഭീകരാക്രമണത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ