ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവഴിക്കുന്നത് ഇനിമുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് (എൽആർഎസ്) കീഴിൽ വരും. ആര്‍ബിഐയുടെ അനുമതിയില്ലാതെ ഒരു വര്‍ഷം പരമാവധി രണ്ടര ലക്ഷം ഡോളര്‍ വരെയാണ് ചിലവഴിക്കാനാകുക. കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എൽആർഎസിൽ ഉൾപ്പെടുത്തുന്നതിനായി ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് (കറന്റ് അക്കൗണ്ട് ട്രാൻസാക്ഷൻസ്) (ഭേദഗതി) റൂൾസ് മേയ് 16-നാണ് മന്ത്രാലയം വിജ്ഞാപനം ചെയ്തത്.
രണ്ടരലക്ഷം ഡോളറിൽ കൂടുതലോ വിദേശ കറൻസിയിൽ അതിന് തുല്യമായതോ ആയ പണം ചിലവഴിക്കുന്നതിന് ഇനി ആർബിഐയുടെ അനുമതി ആവശ്യമാണ്.
നേരത്തെ വിദേശ രാജ്യത്ത് അന്താരഷ്ട്ര ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ചിലവാക്കുന്നത് എൽആർഎസ് പരിധിയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക