/indian-express-malayalam/media/media_files/uploads/2023/09/crafted-by-master-sculptors-from-cauverys-special-bend-nataraja-towers-at-g20-summit-venue-entrance-900284.jpg)
The Nataraja statue at Bharat Mandapam, the venue of the G20 Summit in New Delhi. (Express photo by Tashi Tobgyal)
ഈ വാരാന്ത്യത്തിൽ ലോക നേതാക്കൾ ജി 20 ഉച്ചകോടിയ്ക്കായി ഭാരത് മണ്ഡപത്തിൽ ഒത്തുകൂടുമ്പോൾ, അവർക്ക് മുഖാമുഖം എത്തുന്നത് ഒരു നടരാജ വിഗ്രഹമാണ്, നൃത്തരൂപത്തിലുള്ള (Cosmic Dance) പരമശിവന്റെ 27 അടി ഉയരമുള്ള പ്രതിമ. ജി 20 വേദിക്ക് മുകളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ സ്വാമിമലയിൽ നിന്നുള്ള ശിൽപികൾ രൂപകല്പന ചെയ്തതാണ് ഈ നടരാജ വിഗ്രഹം. അഷ്ടധാതുക്കൾ (എട്ട്-ലോഹ അലോയ്) കൊണ്ടുണ്ടാക്കിയ ഈ വിഗ്രഹത്തിനു 18 ടൺ ഭാരമുണ്ട്. 36 ടയറുകളുള്ള ഒരു ട്രെയിലറിലാണ് ഇത് ഡൽഹിയിലേക്ക് കൊണ്ടു വന്നത്.
പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയം എന്നാണ് വിഗ്രഹത്തിന്റെ നിർമ്മാതാക്കൾ ഇതിനെ വിശേഷിപ്പിക്കുന്നത്. അറുപത്തിയെന്നുകാരനായ ശ്രീകണ്ഠ സ്ഥപതി, സഹോദരന്മാരായ രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി എന്നിവരൊന്നിച്ചാണ് നടരാജ പ്രതിമ നിർമ്മിച്ചത്. തങ്ങളുടെ പ്രവർത്തനങ്ങൾക്ക് അർഹിക്കുന്ന അംഗീകാരവും അഭിനന്ദന കോളുകളും ധാരാളം ലഭിച്ചതായി ശ്രീകണ്ഠ സ്ഥപതി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ചോള കാലഘട്ടത്തിൽ - തഞ്ചാവൂർ പെരിയ കോവിൽ (ബൃഹദീശ്വര ക്ഷേത്രം) നിർമ്മാണം മുതൽ തുടങ്ങുന്നതാണ് ഈ സ്ഥപതികളുടെ പാരമ്പര്യം. 34 തലമുറകൾ പിന്നിടുന്ന അവരുടെ വംശപരമ്പര പുരാതന ഗുരുകുല സമ്പ്രദായത്തിൽ പരിശീലനം നേടിയവരാണ്.
സാംസ്കാരിക മന്ത്രാലയത്തിലെ ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്സ് ടെൻഡറിൽ നിശ്ചയിച്ചിട്ടുള്ള കർശനമായ മാനദണ്ഡങ്ങൾ പാലിച്ചാണ് നടരാജ പ്രൊജക്റ്റ് ഇവർ കരസ്ഥമാക്കിയത്.
'പ്രധാനപ്പെട്ട പത്തിലധികം പ്രതിമകൾ നിർമ്മിക്കുന്നതിലുള്ള വൈദഗ്ദ്ധ്യം, അഞ്ച് വർഷത്തിനുള്ളിൽ 300-ലധികം ഓർഡറുകൾ വിജയകരമായി പൂർത്തിയാക്കിയത്തിന്റെ ജിഎസ്ടി വിശദാംശങ്ങൾ എന്നിവയൊക്കെ ടെൻഡർ പ്രക്രിയയിൽ അവിഭാജ്യമായിരുന്നു,' ശ്രീകണ്ഠ പറഞ്ഞു.
ചിദംബരത്തെ തില്ലൈ നടരാജ ക്ഷേത്രം, കോനേരിരാജപുരത്തെ ഉമാ മഹേശ്വര ക്ഷേത്രം, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം എന്നീ മൂന്ന് നടരാജ വിഗ്രഹങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പ്രതിമയുടെ രൂപകല്പനയെന്ന് അദ്ദേഹം പറഞ്ഞു.
ചോള കാലഘട്ടത്തിലെ തദ്ദേശീയമായ പരമ്പരാഗത 'ലോസ്റ്റ്-വാക്സ്' കാസ്റ്റിങ് രീതിയാണ് ഇതിൽ സ്വീകരിച്ചത്. പ്രാരംഭ ഘട്ടത്തിൽ ഒരു മെഴുക് മാതൃകയുടെ ക്രാഫ്റ്റിങ് ഉൾപ്പെട്ടിരുന്നു, വളരെ സൂക്ഷ്മമായി ചെയ്യേണ്ട ഒന്ന്. സ്വാമിമലയിൽ മാത്രം കണ്ടെത്തുന്ന പ്രത്യേകമായ എക്കൽ മണ്ണ് കൊണ്ട് അത് മുഴുവൻ പൊതിഞ്ഞു,' അദ്ദേഹം പറഞ്ഞു. കാവേരി നദി സ്വാമിമലയിൽ എത്തുന്നയിടത്തെ, ഏറെ പ്രത്യേകതകളുള്ള കളിമണ്ണാണ് ഈ രീതിയുടെ പ്രധാന ഘടകം.
'വെയിലത്ത് ഉണക്കുകയും ഒന്നിലധികം തവണ പൂശുകയും ചെയ്ത ശേഷം, അച്ചിനുള്ളിലെ മെഴുക് ഉരുക്കി, ദ്രാവക ലോഹം ഒഴിക്കാനുള്ള വഴിയൊരുക്കുന്നു. മോൾഡ് തണുപ്പിച്ച ശേഷം, ശ്രദ്ധാപൂർവ്വം അത് തകർക്കുകയും, അലങ്കാര ഫിനിഷിംഗ് ചെയ്ത് പ്രതിമയെ ഉളവാക്കുകയും കൊത്തിയെടുക്കുകയും ചെയ്യുന്നു,' ശ്രീകണ്ഠ പറഞ്ഞു.
യഥാർത്ഥത്തിൽ പഞ്ച ലോഹത്തിൽ നിന്ന് നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന പ്രതി പിന്നീട് അഷ്ടധാതുവിലേക്ക് മാറ്റി.
ബേസ് വാക്സ് മോഡൽ ശ്രീകണ്ഠയും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും ചേർന്നാണ് ചെയ്തത്, മുഴുവൻ പ്രോജക്റ്റും പൂർത്തിയാക്കാൻ ഏഴ് മാസമെടുത്തു. ജി എസ് ടി ഉൾപ്പെടെ 10 കോടി രൂപയാണ് ഇതിന്റെ ചെലവ്, ശ്രീകണ്ഠ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.