scorecardresearch

രഹസ്യ നിക്ഷേപങ്ങളുടെ ഖനിയായി സൈപ്രസ്; റഷ്യൻ പ്രഭുക്കൾ, യുകെ ഫുട്ബോൾ ക്ലബ്ബുകൾ മുതൽ ഇന്ത്യക്കാര്‍ വരെ നിക്ഷേപകര്‍

Cyprus Confidential: റഷ്യൻ പ്രഭുക്കന്മാരും സിറിയൻ യുദ്ധപ്രഭുക്കന്മാരും ഇന്ത്യൻ കോർപ്പറേറ്റുകളും ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകര്‍ ഉൾപ്പെടുന്ന പണമൊഴുക്കിന്‍റെ മറ്റൊരു മൂടുപടം അഴിഞ്ഞു വീഴുന്നു

Cyprus Confidential: റഷ്യൻ പ്രഭുക്കന്മാരും സിറിയൻ യുദ്ധപ്രഭുക്കന്മാരും ഇന്ത്യൻ കോർപ്പറേറ്റുകളും ഉൾപ്പെടെയുള്ള ആഗോള നിക്ഷേപകര്‍ ഉൾപ്പെടുന്ന പണമൊഴുക്കിന്‍റെ മറ്റൊരു മൂടുപടം അഴിഞ്ഞു വീഴുന്നു

Jay Mazoomdar & Shyamlal Yadav
New Update
cyprus confidential

Vinod Adani, Pankaj Oswal among 66 Indians who got golden passport

ഓഫ്‌ഷോർ ലീക്സ് (2013), എച്ച്എസ്ബിസി സ്വിസ് ലീക്സ് (2015), പനാമ പേപ്പേഴ്സ് (2016), പാരഡൈസ് പേപ്പേഴ്സ് (2017), പണ്ടോറ പേപ്പേഴ്സ് (2021), എന്നിവയ്ക്ക് ശേഷം  ഇപ്പോൾ സൈപ്രസ് കോൺഫിഡൻഷ്യൽ അഥവാ സൈപ്രസ് രഹസ്യം.

Advertisment

ലോകമെമ്പാടുമുള്ള ഗവൺമെന്റുകൾ നിയന്ത്രണത്തിലെ പഴുതുകൾ അടയ്ക്കാൻ പാടുപെടുമ്പോഴും, ആഗോള വരേണ്യവർഗത്തിന്‍റെ പണമൊഴുക്ക് - റഷ്യൻ പ്രഭുക്കന്മാർ മുതൽ സിറിയൻ യുദ്ധപ്രഭുക്കൾ വരെ, യുകെ ഫുട്ബോൾ ക്ലബ്ബുകൾ മുതൽ ഇന്ത്യൻ നിക്ഷേപകർ വരെ - നികുതിരഹിത  കേന്ദ്രങ്ങളിലേക്ക്  ഒഴുകുന്നത് തുടരുന്നു. ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ വരുന്നത്, നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംശയത്തിന് നിഴലിലുള്ള  മെഡിറ്ററേനിയൻ ദ്വീപായ സൈപ്രസിൽ നിന്നാണ്.

ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റസ് (ഐസിഐജെ) സഹകരണത്തോടെ ഇന്ത്യൻ എക്സ്പ്രസ്  അന്വേഷണ പരമ്പരയിലെ ഏറ്റവും പുതിയ വിഷയമാണ് ഓഫ്‌ഷോർ ടാക്സ് ഹാവന്‍സ് അല്ലെങ്കില്‍ ടാക്സ് ഇല്ലാത്ത രാജ്യാന്തര നിക്ഷേപങ്ങള്‍. ഇത് സംബന്ധമായി, സൈപ്രസ് ആസ്ഥാനമായുള്ള ആറ് സാമ്പത്തിക സേവന ദാതാക്കളിലും സൈപ്രസിൽ ഓഫീസുള്ള ഒരു ലാത്വിയൻ ഏജൻസിയിലും നിന്നായി 3.6 ദശലക്ഷത്തിലധികം രേഖകൾ അന്വേഷണത്തില്‍ ലഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ, 3.6 ദശലക്ഷം രേഖകൾ അടങ്ങുന്ന അമൂല്യമായ ഡാറ്റയുടേ ശേഖരത്തിൽ നിന്ന് 20,000-ലധികം രേഖകൾ - പഇവയിലെ ഇന്ത്യാ ബന്ധം - ഇന്ത്യൻ എക്സ്പ്രസ് വിശകലനം ചെയ്തു. 1990-കളുടെ പകുതി മുതൽ 2022-ന്‍റെ പകുതി വരെയുള്ള ഡാറ്റയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ രഹസ്യ പശ്ചാത്തല പരിശോധനകൾ, ഓർഗനൈസേഷണൽ ചാർട്ടുകൾ, സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ, ബാങ്ക് അക്കൗണ്ട് ആപ്ലിക്കേഷനുകൾ, ഇമെയിൽ സന്ദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.

Advertisment

ദി ഇന്ത്യൻ എക്സ്പ്രസിനൊപ്പം, മ്യൂണിക്ക് ആസ്ഥാനമായുള്ള അന്വേഷണാത്മക ന്യൂസ്‌റൂം പേപ്പർ ട്രയൽ മീഡിയ, ദി ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, ആസാഹി ഷിംബും എന്നിവയുൾപ്പെടെ 60-ലധികം മാധ്യമ സ്ഥാപനങ്ങൾ ഈ ഐസിഐജെ അന്വേഷണത്തിൽ ഉൾപ്പെടുന്നു.

നികുതി ആനുകൂല്യങ്ങള്‍ തുടങ്ങി ഓഫ്‌ഷോർ ട്രസ്റ്റുകളുടെ വരുമാനത്തിനും ലാഭത്തിനും മേലുള്ള നികുതി ഇളവുകൾ വരെ; എസ്റ്റേറ്റ് ഡ്യൂട്ടി, ട്രസ്റ്റ് രജിസ്ട്രേഷൻ  ഒഴിവാക്കല്‍, നിക്ഷേപം രഹസ്യമായി സൂക്ഷിക്കുമെന്ന വാഗ്ദാനം തുടങ്ങി സൈപ്രസിന്‍റെ ആകര്‍ഷണങ്ങള്‍ ഏറെയാണ്‌. പ്രമുഖ ഇന്ത്യൻ വ്യവസായികൾ ഇവിടെ നടത്തിയിട്ടുള്ള വലിയ നിക്ഷേപങ്ങളുടെ സങ്കീർണ്ണമായ സ്ഥിതിവിവരങ്ങള്‍ അന്വേഷണത്തിൽ തെളിഞ്ഞു

ഇത് മാത്രമല്ല, 2007 മുതൽ 2020 വരെ രാജ്യത്ത് (ഇപ്പോൾ പിൻവലിച്ച) ഗോൾഡൻ പാസ്‌പോർട്ട് നിക്ഷേപ പദ്ധതിക്ക് കീഴിലാണ് നിക്ഷേപകരിൽ പലരും സൈപ്രസ് പാസ്‌പോർട്ടുകൾ വാങ്ങിയത് - രണ്ട് ദശലക്ഷം യൂറോയുടെ (2016 ലെ കണക്ക്) നിക്ഷേപത്തിന് പകരമായി നൽകിയ പാസ്‌പോർട്ടുകൾ. സഞ്ചാരസ്വാതന്ത്ര്യവും ആ രാജ്യത്ത് അവരുടെ നിക്ഷേപങ്ങൾക്കുള്ള രഹസ്യ കവചവും അത് വാഗ്ദാനം ചെയ്യുന്നു.

Read More on Cyprus Confidential Here

News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: