തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്‍റെ ഭാഗമായി വീടുകയറി പ്രചാരണം നടത്താൻ സിപിഎം. ജനസംഖ്യ രജിസ്റ്ററുമായി സഹകരിക്കരുതെന്നും ദേശീയ പൗരത്വ പട്ടികയുടെ ആദ്യ ഘട്ടമാണ് എൻപിആറെന്നും എന്‍പിആറിനായി ആരും വിവരങ്ങള്‍ നല്‍കരുതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മൂന്ന് ദിവസമായി നടന്നുവന്ന സിപിഎം കേന്ദ്ര കമ്മിറ്റിക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയും ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും രാജ്യവ്യാപകമായി വീടുകളിൽ ചെന്ന് പ്രചാരണം നടത്തും. എൻപിആർ സർവേയ്ക്ക് വിവരങ്ങൾ നൽകരുതെന്നും എന്തുകൊണ്ട് നൽകരുതെന്നും ജനങ്ങളെ ബോധവൽക്കരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരെയുള്ള പൊലീസിന്റെ അതിക്രമത്തെ കേന്ദ്രകമ്മറ്റി അപലപിക്കുന്നതായും പ്രതിഷേധങ്ങള്‍ സമാധാനപരമാണെന്നും ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.

Also Read: ഗവര്‍ണര്‍ അത്ര പോരാ; വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്‌ണൻ

പൗരത്വനിയമഭേദഗതി ഭരണഘടനക്ക് എതിരാണെന്നു മാത്രമല്ല ഭരണഘടനാ വിരുദ്ധം കൂടിയാണ്. മതേതര രാജ്യത്തെ ഫാസിസ്റ്റ് ഹിന്ദു രാഷ്ട്രമാക്കുന്നതിന്റെ ഭാഗമാണിത്. ആർഎസ് എസിന്റെ വർഗീയ അജണ്ടയുമാണിത്. പൗരത്വഭേദഗതിക്കെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തെ സ്വാഗതം ചെയ്യുന്നു. പ്രതിഷേധങ്ങളില്‍ വിദ്യാർത്ഥികളുടെയും സ്ത്രീകളുടെയും മധ്യവർഗ്ഗത്തിന്റെയും സാന്നിധ്യം ശ്രദ്ധേയമാണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംയുക്തമായി നടത്തുന്ന മുഴുവന്‍ സമരങ്ങള്‍ക്കും സിപിഎം പിന്തുണ നല്‍കും. എന്നാൽ സംയുക്ത സമരം തെരഞ്ഞെടുപ്പ് സഖ്യമല്ലെന്നും യെച്ചൂരി വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കാതെ കൂടുതല്‍ മെച്ചപ്പെട്ട ഇന്ത്യയുണ്ടാക്കാന്‍ സാധിക്കില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

Also Read: പൗരത്വ ഭേദഗതി നിയമം: വിദ്യാർഥി സമരങ്ങൾ ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

അതേസമയം സംസ്ഥാനങ്ങൾക്ക് ഗവർണർ പദവി ആവശ്യമില്ലെന്നും സീതാറാം യെച്ചൂരി. ഗവർണർമാരുടെ പ്രസക്തിയെ പറ്റി ആലോചിക്കേണ്ട സമയമായി. ല സംസ്ഥാനങ്ങളിലേയും ഗവര്‍ണര്‍മാരുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും യെച്ചൂരി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook