ഹൈദരാബാദ്: പിബി അംഗങ്ങളും കേന്ദ്രനേതാക്കളും മാധ്യമങ്ങളോട് നടത്തുന്ന വിടുവായിത്തം നിര്‍ത്തണമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ട്. പിബിയിലെയും കേന്ദ്ര ആസ്ഥാനത്തേയും ചര്‍ച്ചകള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് ചോരുന്നുവെന്നും ഇത് അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്വം നേതാക്കള്‍ ഏറ്റെടുക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നു. നാളെ അവതരിപ്പിക്കാനിരിക്കുന്ന സംഘടനാ റിപ്പോർട്ടിന്റെ പകർപ്പ് ചാനലുകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ജനകീയസമരങ്ങളില്‍ കേന്ദ്രനേതാക്കള്‍ കൂടുതല്‍ പങ്കുവഹിക്കണമെന്ന് റിപ്പോർട്ടിലുണ്ട്. പാര്‍ട്ടിയില്‍ തൊഴിലാളി പ്രാതിനിധ്യം കുറഞ്ഞിട്ടുണ്ട്. വനിതകളുടെ പ്രാതിനിധ്യവും കുറവാണ്. ക്യാംപസുകളിൽ നിന്ന് വേണ്ടത്ര അണികളുണ്ടാകുന്നില്ല. പാർട്ടിയുടെ ജനകീയ അടിത്തറ ബലപ്പെടുത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ബംഗാള്‍ ഘടകത്തിനെതിരെ റിപ്പോര്‍ട്ടില്‍ രൂക്ഷ വിമര്‍ശനമുണ്ട്. പി.ബി.തള്ളിയിട്ടും കോണ്‍ഗ്രസുമായി ബംഗാള്‍ ഘടകം സഹകരിച്ചത് ഗുരുതരമായി കാണണമെന്ന് റിപ്പോർട്ടിലുണ്ട്. പാര്‍ട്ടി കടന്നുപോവുന്നത് പ്രതിസന്ധിഘട്ടത്തിലൂടെയെന്നും തിരഞ്ഞെടുപ്പ് തോല്‍വികള്‍ അടിത്തറ നഷ്ടപ്പെട്ടതിന് ഉദാഹരണമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ