ശക്തമായി തിരിച്ചുവരും; സിപിഎം കേരള ഘടകം

ഉപതിരഞ്ഞെടുപ്പിൽ തിരിച്ചുവരുമെന്ന് സിപിഎം കേരള ഘടകം

cpm, polit bureau, സിപിഎം, പോളിറ്റ് ബ്യൂറോ, lok ssabha election 2019, ലോക്സഭ തിരഞ്ഞെടുപ്പ് 2019, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി താത്കാലികം മാത്രമാണെന്ന് സിപിഎം കേരള ഘടകം. കേന്ദ്ര കമ്മിറ്റിയിലാണ് സംസ്ഥാന ഘടകം ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ശക്തമായി തന്നെ തിരിച്ചുവരുമെന്നും കേരള ഘടകം പ്രത്യാശ പ്രകടിപ്പിച്ചു. ബിജെപിക്ക് പോയ അനുഭാവികളുടെ വോട്ടുകള്‍ ആരുടേയും കുത്തകയല്ലെന്ന് ബംഗാള്‍ ഘടകവും നിലപാടെടുത്തു. മൂന്ന് ദിവസത്തേക്കായി ചേരുന്ന കേന്ദ്ര കമ്മിറ്റി ഇന്നും തുടരും.

Read Also: അപ്രതീക്ഷിത ഫലം, സ്ഥായിയായ ഒന്നല്ല: മുഖ്യമന്ത്രി

സംഘടനാപരമായ തിരിച്ചടിയല്ല, രാഷ്ട്രീയ തിരിച്ചടിയാണ് കേരളത്തിലുണ്ടായതെന്ന് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിയില്‍ നിലപാടെടുത്തു. പശ്ചിമ ബംഗാളിലെ വോട്ട് ചോര്‍ച്ച ശാശ്വതമല്ലെന്നും സിപിഎം വിലയിരുത്തി. കോൺഗ്രസുമായുള്ള ധാരണയുണ്ടാക്കാമെന്ന പാർട്ടി നയം തിരിച്ചടിയായെന്ന് ത്രിപുര ഘടകവും വിലയിരുത്തി.

Read More: ‘എല്ലാം പാഠങ്ങള്‍, തിരുത്തി മുന്നോട്ട് പോകണം’; തോല്‍വിയെ വിലയിരുത്തി സിപിഎം

തിരഞ്ഞെടുപ്പിലേറ്റ തോൽവി ശാശ്വതമല്ലെന്നാണ് നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന കമ്മിറ്റിയും വിലയിരുത്തിയത്. വീഴ്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തല്‍. പാര്‍ട്ടി ആശയപരമായും സംഘടനാപരമായും ശക്തിപ്പെടുത്തണമെന്നും വീഴ്ചകളെ വിലയിരുത്തി മുന്നോട്ടുപോകണമെന്നും സിപിഎം സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Read More: മോദി പേടിയില്‍ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലെത്തിയെന്ന് സിപിഐ; ശബരിമലയിലുറച്ച് സിപിഎം

മുന്‍ കാലങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ തിരിച്ചടിയായി. അക്രമ രാഷ്ട്രീയത്തിന് എതിരാണ് പാര്‍ട്ടിയെന്ന് തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തില്‍ തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍, അത് കൃത്യമായി എല്ലാ അണികളിലേക്കും എത്തിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തല്‍ ഉണ്ടായി. പരാജയത്തിന്റെ ആഴം മനസിലാക്കി ക്ഷമാപൂര്‍വ്വം പ്രവര്‍ത്തിക്കണം. സിപിഎമ്മിനെതിരെ വോട്ട് ചെയ്തവരോട് യാതൊരു അസഹിഷ്ണുതയും കാണിക്കാതെ അവരെ വീണ്ടും സമീപിക്കണമെന്നും സിപിഎമ്മിന് വോട്ട് ചെയ്തവരോട് നന്ദി പറയുന്നു എന്നും കോടിയേരി പറഞ്ഞു.

സിപിഎമ്മിന് എതിരായി വോട്ട് ചെയ്തവര്‍ക്ക് അവരുടേതായ കാരണങ്ങളുണ്ടായിരിക്കാം. അവരെയെല്ലാം ക്ഷമാപൂര്‍വ്വം സമീപിച്ച് കാര്യങ്ങള്‍ മനസിലാക്കിക്കണം. ഇന്ന് എതിരായി വോട്ട് ചെയ്തവരെ പാര്‍ട്ടിയുടെ ഭാഗമാക്കാന്‍ സാധിക്കണമെന്നും സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തലുണ്ടായി. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് ശരിയായിരുന്നു. ഇപ്പോഴും സുപ്രീം കോടതി വിധി എതിര്‍ക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. എന്നാല്‍, ശബരിമലയെ വര്‍ഗീയ പ്രചാരണത്തിനുള്ള വിഷയമാക്കാന്‍ പലരും ശ്രമിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തിയിരുന്നു.

 

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cpm on election defeat kerala lok sabha election results

Next Story
ബംഗ്ലാദേശ് പ്രധാനമന്ത്രിയെ കൂട്ടാന്‍ പോയ പൈലറ്റിനെ പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ തിരിച്ചയച്ചുSheikh Hasina, ഷൈഖ് ഹസീന, Bangladesh, ബംഗ്ലാദേശ്, Flight, വിമാനം, pilot, പൈലറ്റ്
The moderation of comments is automated and not cleared manually by malayalam.indianexpress.com