Latest News

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന്; പശ്ചിമ ബംഗാളില്‍ ‘കൈ’ പിടിക്കണോ എന്ന് തീരുമാനിക്കും

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടും കേന്ദ്ര കമ്മിറ്റിയില്‍ തയ്യാറാക്കും

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് ഡല്‍ഹിയില്‍ തുടങ്ങും. രണ്ടു ദിവസമായി ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് സഖ്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സി.പി.എമ്മിന്റെ പ്രകടനപത്രികയുടെ കരടും കേന്ദ്ര കമ്മിറ്റിയില്‍ തയ്യാറാക്കും.
പശ്ചിമബംഗാളിലെ നാല്പത്തിരണ്ട് സീറ്റിൽ നിലവിൽ കോൺഗ്രസിന് നാല് സീറ്റും സിപിഎമ്മിന് രണ്ടുമാണ് ഉളളത്.

ഈ സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കാതെ അഞ്ചോ ആറോ സീറ്റുകളിൽ കൂടി ധാരണയുണ്ടാക്കും. ഈ ഫോർമുലയാണ് ആദ്യം ചർച്ചയായത്. എന്നാൽ സിറ്റിംഗ് സിറ്റുകളുടെ കാര്യത്തിൽ ധാരണയുണ്ടായില്ല. ധാരണ വിപുലമാക്കാനുള്ള നീക്കവും വിജയിച്ചിട്ടില്ല. സിപിഎമ്മിനെക്കാൾ ബംഗാളിൽ ജയസാധ്യതയുള്ള പാർട്ടി എന്ന നിലയ്ക്ക് കൂടുതൽ സീറ്റ് വേണം എന്നാണ് കോൺഗ്രസ് നിലപാട്. സംസ്ഥാനത്ത് 42 സീറ്റിലും ധാരണയാവാം. എന്നാൽ ഇരുപത്തിരണ്ട് സീറ്റെങ്കിലും വേണം എന്നും കോൺഗ്രസ് പറയുന്നു. രണ്ടു ദിവസമായി നടക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗം വരെ കാത്തിരിക്കൂ എന്നാണ് സിപിഎം കോൺഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പിയെ തോല്‍പ്പിക്കുക, പാര്‍ലമെന്റില്‍ ഇടത് പക്ഷത്തെ ശക്തിപ്പെടുത്തുക, കേന്ദ്രത്തില്‍ ബി.ജെ.പിക്കെതിരെ ബദല്‍ സര്‍ക്കാര്‍ വരുമെന്ന് ഉറപ്പു വരുത്തുക എന്നതാണ് സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് നയം. ഇതനുസരിച്ചുള്ള അടവ് നയമാണ് ബംഗാളിലും സ്വീകരിക്കുയെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cpm meeting to decide alliance in west bengal with congress

Next Story
ആശംസ കാര്‍ഡുകള്‍ ഇനി വിരല്‍ തുമ്പില്‍greetings, india, startup
The moderation of comments is automated and not cleared manually by malayalam.indianexpress.com