/indian-express-malayalam/media/media_files/uploads/2018/12/balwan-.jpg)
ജയ്‌പൂർ: രാജസ്ഥാനിലെ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പിൽ സിപിഎമ്മിനും നേട്ടം. രണ്ട് മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ സിപിഎം സ്ഥാനാർത്ഥികൾക്ക് ജയം. ഹനുമാൻഗഡ് ജില്ലയിലെ ഭദ്ര മണ്ഡലത്തിൽ നിന്ന് ബൽവാൻ പൂനിയയും, ശ്രീ ദങ്കർഗഡ് മണ്ഡലത്തിൽ നിന്ന് ഗിർധരിലാലുമാണ് വ്യക്തമായ ലീഡോടെ രാജസ്ഥാൻ നിയമസഭയിലേക്ക് എത്തിയത്.
കഴിഞ്ഞ തവണ 38 മണ്ഡലങ്ങളിൽ സിപിഎം മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും വിജയിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ആകെ 269002 വോട്ടുകൾ മാത്രമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
അതിന് മുമ്പ് 2008ൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ സിപിഎം സ്വന്തമാക്കിയിരുന്നു. ദന്ത രാംഗഡ്, ധോഡ്, അനൂപഗഡ് എന്നീ മണ്ഡലങ്ങളിലായിരുന്നു അന്ന് സിപിഎം ജയിച്ചത്. അതിന് ശേഷമുള്ള സിപിഎമ്മിന്റെ ശക്തമായ തിരിച്ചുവരവാണ് രാജസ്ഥാനിൽ ഇക്കുറി.
28 മണ്ഡലങ്ങളിലാണ് സിപിഎം രാജസ്ഥാനിൽ മത്സരിച്ചത്. മൂന്ന് സീറ്റുകളിലെങ്കിലും വിജയിക്കുമെന്നും ഏഴോളം സീറ്റുകളിൽ പതിനായിരത്തിന് മുകളിൽ വോട്ട് നേടുമെന്നുമാണ് സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അവകാശവാദം.
ശക്തമായ കര്‍ഷക പ്രക്ഷോഭങ്ങൾ നടന്ന മണ്ഡലങ്ങളിലാണ് ഇപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ മുന്നിട്ടു നിൽക്കുന്നത്. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൊണ്ടാണ് സിപിഎം രാജസ്ഥാനില്‍ കർഷകർക്കിടയിൽ വലിയ ഇടപ്പെടൽ നടത്തിയത്. ഇത് തിരഞ്ഞെടുപ്പിലും ഗുണം ചെയ്തു.
രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഎമ്മിന് രാജ്യത്തെ നിയമസഭകളിലെ പ്രാതിനിധ്യം വർദ്ധിച്ചു. നിലവിൽ എട്ട് നിലവിൽ നിയമസഭകളിൽ സിപിഎം സാമാജികരുണ്ട് . പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലെ അടക്കം കണക്കാണിത്. ആകെ 110 അംഗങ്ങളാണ് വിവിധ സംസ്ഥാന നിയമസഭകളില്‍ സിപിഎമ്മിന്‍റെ പ്രതിനിധികളായുള്ളത് .
Election Results 2018 LIVE:Rajasthan | Madhya Pradesh | Chhattisgarh | Mizoram | Telangana Election Result 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.