/indian-express-malayalam/media/media_files/uploads/2018/01/yechury1.jpg)
ന്യൂഡൽഹി: യെച്ചൂരിയുടെ രേഖ തളളിയതിന് പിന്നിൽ ആ രേഖയിൽ രണ്ട് വാക്കുകൾ ഇല്ലാതിരുന്നതിനാൽ. കോൺഗ്രസ്, ധാരണ എന്നീ രണ്ട് വാക്കുകൾ ഉപയോഗിക്കാതെ യെച്ചൂരിയുടെ രേഖ തളളിയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത് ഈ രണ്ട് വാക്കുകളും ഉളളതായിരുന്നു പ്രകാശ് കാരാട്ടിന്റെ രേഖ.
ബിജെപിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ വേണ്ട നയരൂപീകരണം സംബന്ധിച്ച രേഖയാണ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസത്തിന് വഴിയൊരുക്കിയത്.
ഭരണ വർഗ്ഗ പാർട്ടികളുമായി തിരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് യെച്ചൂരിയുടെ രേഖയിൽ പറയുന്നുണ്ടെങ്കിലും അതിൽ കോൺഗ്രസിന്റെ പേര് പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല ധാരണ ഉണ്ടാകില്ല എന്ന വാക്ക് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ കോൺഗ്രസ്സുമായി സഖ്യമോ ധാരണയോ പാടില്ലെന്നതാണ് സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് നയം അതിനാൽ തന്നെ പ്രകാശ് കാരട്ടിന്റെ രേഖയിൽ കോൺഗ്രസിന്റെ പേര് വ്യക്തമായി പരാമർശിക്കുകയും കോൺഗ്രസുമായി രാഷ്ട്രീയ ധാരണയോ സഖ്യമോ ഇല്ലാതെ തന്നെ ലക്ഷ്യം കൈവരിക്കുയെന്നതാണ് വ്യക്തമാക്കുന്നുണ്ട്.
ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി ചേരേണ്ടതില്ലെന്നും പാർട്ടിക്ക് ഒറ്റയ്ക്ക് തന്നെ ലക്ഷ്യം നേടാനാകുമെന്നാണ് കാരാട്ട് രേഖയുടെ അടിസ്ഥാനം
കോൺഗ്രസിനെയും ധാരണയെയും ഒഴിവാക്കിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച രേഖ സിപിഎം കേന്ദ്ര കമ്മിറ്റി തളളി. പകരം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ രേഖയാണ് കമ്മിറ്റി അംഗീകരിച്ചു.
കോൺഗ്രസും ബിജെപിയും നേർക്കുനേർ പോരാടുന്ന സംസ്ഥാനങ്ങളിൽ സിപിഎമ്മിന് കുറച്ചു സീറ്റുകളിൽ മൽസരിക്കാനും മറ്റു സീറ്റുകളിൽ ബിജെപിയെ തോൽപ്പിക്കുന്നതിനുളള പ്രചാരണ പരിപാടികൾ നടത്താമെന്നും കാരാട്ടിന്റെ രേഖയിൽ പറയുന്നുണ്ട്.
സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികളുമായി തിരഞ്ഞെടുപ്പ് ധാരണയാകാമെന്ന് കാരാട്ട് രേഖ പറയുന്നു. ആ പ്രാദേശിക പാർട്ടികൾ കോൺഗ്രസ്സുമായി സഖ്യത്തിലാണെങ്കിൽ പോലും അതിന് അവരുമായി ധാരണയുണ്ടാക്കാം എന്നും വ്യക്തമാക്കുന്നു.
പാർട്ടിയുടെ പ്രാഥമിക ലക്ഷ്യം ബിജെപിയെ പരാജയപ്പെടുത്തുകയും കേന്ദ്രത്തിൽനിന്നും ബിജെപിയെ താഴെയിറക്കുകയുമാണെന്ന് കാര്യത്തിൽ യെച്ചൂരിയും കാരാട്ടും യോജിക്കുന്നു.
കൊൽക്കത്തയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റിയിൽ (സിസി) വോട്ടിനിട്ടാണ് യെച്ചൂരിയുടെ രേഖ തളളിയത്. വോട്ടെടുപ്പിൽ കാരാട്ട് അവതരിപ്പിച്ച രേഖയെ 55 അംഗങ്ങൾ പിന്തുണച്ചു. യെച്ചൂരിക്ക് കിട്ടിയത് 31 വോട്ടുകൾ മാത്രമാണ്.
സമീപഭൂതകാലത്തൊന്നും സംഭവിക്കാത്ത കാര്യമാണ് സി പി എമ്മിന്രെ കേന്ദ്ര കമ്മിറ്റിയിൽ ഉണ്ടായത്. പാർട്ടി ജനറൽ സെക്രട്ടറി മുന്നോട്ട് വച്ച് രേഖ കേന്ദ്ര കമ്മിറ്റിയിൽ തളളിപോവുകയെന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.