ജമ്മു കാശ്മീർ: ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും കൊലപാതകമെന്ന് സിപിഎം

നാനാത്വത്തെയും ഫെഡറൽ സംവിധാനത്തെയും അംഗീകരിക്കാൻ ആർഎസ്എസ്-ബിജെപി ഭരണാധികാരികൾക്ക് സാധിക്കില്ല

cpm election, cpm,

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കികൊണ്ടുള്ള നടപടി ജനാധിപത്യത്തിന്റെയും ഭരണഘടനയ്ക്കും നേരെയുള്ള മോദി സർക്കാരിന്റെ പ്രഹരമാണെന്ന് സിപിഎം. മോദി സർക്കാർ ജമ്മു കാശ്മീർ ജനതയെ വഞ്ചിച്ചെന്നും സിപിഎം കുറ്റപ്പെടുത്തി.

ഇന്ത്യയുടെ ഏകത്വം നാനാത്വത്തിലാണെന്ന് ഏവരും അംഗീകരിച്ചിട്ടുള്ളതാണ്. നാനാത്വത്തെയും ഫെഡറൽ സംവിധാനത്തെയും അംഗീകരിക്കാൻ ആർഎസ്എസ്-ബിജെപി ഭരണാധികാരികൾക്ക് സാധിക്കില്ല. ജമ്മു കാശ്മീരിനെ അധീനമേഖലയായിട്ടാണ് അവർ കാണുന്നത്. രാജ്യത്തിന്റെ ഐക്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇത്. ജനങ്ങളുടെ താൽപര്യങ്ങൾ മനസിലാക്കാതെയാണ് മോദി സഡക്കാർ പ്രവർത്തിക്കുന്നത് എന്നത് വ്യക്തമാക്കുന്നതാണ് ഈ തീരുമാനമെന്നും സിപിഎം പ്രസ്താവനയിൽ അറിയിച്ചു.

Also Read: കശ്മീര്‍ ഒരു തുടക്കം മാത്രം, അവസാന ഇടതുപക്ഷക്കാരനും മരിച്ചുവീഴും വരെ പൊരുതും: ഡിവൈ‌എഫ്‌ഐ

രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.

സംസ്ഥാന ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദനും കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഫാസിസ്റ്റുകള്‍ തകര്‍ക്കാനാരംഭിച്ചിരിക്കുന്നുവെന്ന് വി എസ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. “ഭരണകൂടം രാജ്യത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ലമെണ്ടിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും ജനങ്ങളെ മൊത്തത്തിലും വീട്ടുതടവിലിട്ട്, സംഘപരിവാറിന്‍റെ വംശീയ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചിരിക്കുന്നു,” വിഎസ് കുറിച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cpm against union government on kashmir issue

Next Story
കശ്മീര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കും; രാജ്യാന്താര മാധ്യമങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com