/indian-express-malayalam/media/media_files/KVOMr30MRhyfuiYEjckK.jpg)
എക്സ്പ്രസ് ഫൊട്ടോ
ഡൽഹി: ജനുവരി 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിലെ ക്ഷണം നിരസിച്ചുവെന്ന സി പി ഐ എം പരാമർശങ്ങളിൽ പ്രതികരണവുമയി ബി ജെ പി. പങ്കെടുക്കാനുള്ള ക്ഷണം ഏതാനും പ്രതിപക്ഷ നേതാക്കൾ നിരസിച്ചതിനോട് “രാമൻ ക്ഷണിച്ചവർ മാത്രമേ വരൂ”എന്നാണ് ബി ജെ പി പ്രതികരിച്ചത്. രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ചൊവ്വാഴ്ച സിപിഐഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞിരുന്നു. മതപരമായ ഒരു പരിപാടിയെ രാഷ്ട്രീയവത്കരിക്കുകയാണ് ബി ജെ പി ചെയ്യുന്നതെന്നും അവർ വിമർശിച്ചു. ഇതിന് പിന്നാലെയായിരുന്നു “രാമൻ ക്ഷണിച്ചവർ മാത്രമേ വരൂ” എന്ന പ്രസ്താവനയുമായി ബി ജെ പി രംഗത്തെത്തിയത്.
“ഞങ്ങളുടെ പാർട്ടി അയോധ്യയിലെ രാമക്ഷേത്രത്തിലെ ‘പ്രാൻ പ്രതിഷ്ഠ’ ചടങ്ങിൽ പങ്കെടുക്കില്ല... ഞങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു, പക്ഷേ അവർ ഒരു മതപരമായ പരിപാടിയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതൊരു മതപരമായ പരിപാടിയുടെ രാഷ്ട്രീയവൽക്കരണമാണ്. ഇത് ശരിയല്ല,” ബൃന്ദാ കാരാട്ട് പറഞ്ഞു.
എല്ലാവർക്കും ക്ഷണമുണ്ടെന്നും എന്നാൽ ശ്രീരാമൻ വിളിച്ചവർ മാത്രമേ എത്തുകയുള്ളൂവെന്നുമാണ് കേന്ദ്രമന്ത്രി മീനക്ഷി ലേഖി ഇതിനോട് പ്രതികരിച്ചത്. ജനങ്ങളുടെ മതവിശ്വാസങ്ങളുടെ നേരായ രാഷ്ട്രീയവൽക്കരണമാണ് പരിപാടിയിലൂടെ ബി ജെ പി ലക്ഷ്യമിടുന്നതെന്നും ഇത് ഭരണഘടനയുമായി പൊരുത്തപ്പെടന്ന കാര്യമല്ലെന്നുമാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചുകൊണ്ട് സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്.
അതേസമയം, ക്ഷണം നിരസിച്ചുകൊണ്ട് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു, ഇത് "ജനങ്ങളുടെ മതവിശ്വാസങ്ങളുടെ നേരായ രാഷ്ട്രീയവൽക്കരണമാണ്, ഇത് ഭരണഘടനയുമായി പൊരുത്തപ്പെടുന്നില്ല."
“മത വിശ്വാസങ്ങളെയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശത്തെയും ബഹുമാനിക്കുക എന്നതാണ് ഞങ്ങളുടെ നയം. മതം രാഷ്ട്രീയ നേട്ടത്തിനുള്ള ഉപകരണമാക്കി മാറ്റാതിരിക്കാനുള്ള വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്. ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കില്ല, ”കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ തങ്ങളുടെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കി.
ബിജെപിയും ആർ എസ് എസും ചേർന്നുകൊണ്ട് ഒരു മതപരമായ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും മറ്റുള്ളവരും നേരിട്ട് പങ്കെടുക്കുന്ന ഒരു സംസ്ഥാന സ്‌പോൺസേർഡ് പരിപാടിയാക്കി ഇതിനെ മാറ്റുന്നത് ഏറ്റവും ദൗർഭാഗ്യകരമാണെന്നും പോസ്റ്റിൽ സി പി ഐ എം കൂട്ടിച്ചേർത്തു.
ശ്രീരാമൻ തന്റെ ഹൃദയത്തിലുണ്ടെന്നും അതിനാൽ മറ്റുള്ളവരെ കാണിക്കാൻ ഒന്നും ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കപിൽ സിബൽ തിങ്കളാഴ്ച പറഞ്ഞു. ഈ വിഷയം മുഴുവൻ ഒരു ഷോ ഓഫ് ആണ്. ബിജെപി രാമനെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ അവരുടെ പെരുമാറ്റവും സ്വഭാവവും ശ്രീരാമനുമായി ചേർന്നുനിൽക്കുന്നതല്ല. സത്യസന്ധത, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവയാണ് ശ്രീരാമന്റെ സ്വഭാവഗുണങ്ങൾ, എന്നാൽ ബി ജെ പി ഇതിന് നേരെ വിപരീതമായി പ്രവർത്തിക്കുകയും ഞങ്ങൾ രാമനെ മഹത്വപ്പെടുത്തുകയാണെന്ന് പറയുകയും മാത്രമാണ് ചെയ്യുന്നതെന്ന് കപിൽ സിബൽ വിമർശിച്ചു.
കഴിഞ്ഞയാഴ്ച കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന പാർട്ടി നേതാവ് സോണിയ ഗാന്ധി എന്നിവർക്കും രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ പ്രതിനിധി സംഘത്തിൽ നിന്ന് ക്ഷണം ലഭിച്ചിരുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനും ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്.
രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാനും ട്രസ്റ്റിന്റെ എക്‌സ് ഒഫീഷ്യോ അംഗവുമായ നൃപേന്ദ്ര മിശ്ര, ആർഎസ്‌എസ് അഖില ഭാരതീയ സമ്പർക്ക പ്രമുഖ് രാം ലാൽ, വിഎച്ച്‌പി രാജ്യാന്തര വർക്കിങ് പ്രസിഡന്റ് അലോക് കുമാർ എന്നിവരാണ് സോണിയ ഗാന്ധിയെയും ഖാർഗെയെയും സന്ദർശിച്ച് ചടങ്ങിലേക്ക് ക്ഷണിച്ചത്.
അതേ സമയം രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് അയോധ്യയിൽ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരാകും ചടങ്ങിലെ പ്രധാന അതിഥികൾ. ഏകദേശം 8000 പേരോളം പ്രതിഷ്ഠാ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് വിവരം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.