ഹൈദരാബാദ്: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീയതികൾ പ്രഖ്യാപിച്ചു. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറു മുതല്‍ 10 വരെ കണ്ണൂരില്‍ നടക്കുമെന്ന് ഹൈദരാബാദിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്നുവരികയായിരുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അറിയിച്ചു.
പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നല്കി. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചും ദേശീയ തലത്തിലുള്ള പ്രതിപക്ഷ സഖ്യങ്ങൾ തമ്മിലും കേന്ദ്ര കമ്മിറ്റി യോഗം തീരുമാനത്തിലെത്തി.
Also Read: ‘ഓട് പൊളിച്ച് ഇറങ്ങിവന്നയാളല്ല പിണറായി വിജയൻ’; സുധാകരനെതിരെ ആഞ്ഞടിച്ച് മന്ത്രി ശിവൻകുട്ടി
ബിജെപിയെ തോല്പിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്നും നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും യച്ചൂരി വ്യക്തമാക്കി. ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിയെ (എസ്പി) പാർട്ടി പിന്തുണയ്ക്കും. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യവും പാർട്ടികളുടെ സ്വാധീനവും വ്യത്യസ്തമാണെന്നും പ്രാദേശിക സഖ്യങ്ങളാണ് രാജ്യത്ത് പ്രായോഗികമെന്നും അദ്ദേഹം പറഞ്ഞു. ത്യസ്തമാണെന്നും യച്ചൂരി പറഞ്ഞു.
ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന രാഷ്ട്രീയപ്രമേയത്തിന്റെ കരടിനും കേന്ദ്രകമ്മറ്റി അംഗീകാരം നൽകി. കോൺഗ്രസുമായി ദേശീയതലത്തിൽ സഖ്യമുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് സിപിഎം പിബി നേരത്തെ തീരുമാനിച്ചിരുന്നു. ബിജെപിക്കെതിരെ മതേതര ശക്തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്നും കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.
പാർട്ടി കോൺഗ്രസിലാകും പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയം തീരുമാനിക്കപ്പെടുക. തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തീരുമാനം എടുക്കുമെന്നും കേന്ദ്ര കമ്മിറ്റി യോഗത്തിൽ സിപിഎം തീരുമാനത്തിലെത്തി.