scorecardresearch

സീതാറാം യെച്ചൂരിക്ക് നേരേ കയ്യേറ്റശ്രമം; ഹിന്ദുസേന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്

ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ

ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
സീതാറാം യെച്ചൂരിക്ക് നേരേ കയ്യേറ്റശ്രമം; ഹിന്ദുസേന പ്രവർത്തകരാണ് കയ്യേറ്റം ചെയ്തത്

ന്യൂഡെൽഹി: സിപിഐഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽവച്ചാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ. കയ്യേറ്റത്തെത്തുടർന്ന് സീതാറാം യെച്ചൂരി താഴെ വീണു, ആർഎസ്എസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യെച്ചൂരിക്ക് നേരെ ഇവർ ഓടിയടുത്തത്. ഹിന്ദുസേന പ്രവർത്തകർ എന്ന പേരിലുള്ള 4 പേരാണ് ആക്രമണം നടത്തിയത്.

Advertisment

ഇവരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ബീഫ് വിളമ്പുന്നു എന്നാരോപിച്ച് കേരള ഹൗസിൽ അക്രമം നടത്തിയ സംഘടനയാണ് ഹിന്ദുസേന പ്രവർത്തകർ. സിപിഐഎം മൂർദാബാദ് എന്നും , ആർഎസ്എസ് സിന്ദാബാദ് എന്ന മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ശക്തമായ സുരക്ഷ എകെജി ഭവനിലും പരിസരത്തും ഉണ്ടായിരുന്നു. കന്നുകാലി കശാപ്പ് നിയന്ത്രണ ബില്ലിന് എതിരെ സിപിഐഎം എടുത്ത നിലപാട് സംഘപരിവാർ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.

Advertisment

അക്രമത്തെ അപലപിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി രംഗത്തെത്തി. "മാധ്യമപ്രവർത്തകരാണെന്ന വ്യാജേന എകെജി ഭവന് അകത്ത് കയറിയ ആർഎസ്എസ് അനുഭാവികൾ സിപിഐഎമ്മിന് എതിരെ മുദ്രാവാക്യം മുഴക്കുകയായിരുന്നു. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പത്രസമ്മേളനം തടസപ്പെടുത്താൻ ശ്രമിച്ച ഇവരെ പാർട്ടി പ്രവർത്തകർ തടയുകയും ഉടൻ തന്നെ എകെജി ഭവന് കാവൽ നിന്ന പൊലീസുകാർക്ക് കൈമാറുകയും ചെയ്തു. പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദരാക്കാനുള്ള ആർഎസ്എസിന്റെ തന്ത്രം വിജയിക്കില്ലെന്ന്" കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ പറഞ്ഞു.

Sitaram Yechuri Cpim Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: