ന്യൂഡെൽഹി:സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാർഥിയാക്കണം എന്ന് പാർട്ടിയുടെ ബംഗാൾ ഘടകം. ഇത് ചൂണ്ടിക്കാണിച്ച് ബംഗാൾ ഘടകം പോളിറ്റ് ബ്യൂറോയ്ക്ക് കത്ത് നൽകി. യെച്ചൂരിയെ പോലൊരാൾ രാജ്യസഭയിൽ വേണമെന്നാണ് ബംഗാൾ ഘടകത്തിന്റെ ആവശ്യം. ഇതിനായി 2 ടേം എന്ന നിബന്ധന മാറ്റിയെഴുതണമെന്നും ബംഗാൾ ഘടകം ആവശ്യപ്പെടുന്നുണ്ട്. ഈ കത്തിനെപ്പറ്റി സിപിഐഎം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ