/indian-express-malayalam/media/media_files/uploads/2022/10/Retail-inflation.jpg)
ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക (സി പി ഐ) ഉപയോഗിച്ച് കണക്കാക്കുന്ന ഇന്ത്യയുടെ ചില്ലറവില്‍പ്പന അടിസ്ഥാനമായുള്ള നാണ്യപ്പെരുപ്പം വീണ്ടും ഉയര്‍ന്നു. സെപ്റ്റംബറില്‍ 7.41 ശതമാനമാണു നാണ്യപ്പെരുപ്പം. അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഓഗസ്റ്റില്‍ ഏഴു ശതമാനമായിരുന്നു നിരക്ക്.
അതേമയം, വ്യാവസായിക ഉല്‍പ്പാദന സൂചിക (ഐ ഐ പി) മുഖേന കണക്കാക്കുന്ന ഇന്ത്യയുടെ ഫാക്ടറി ഉല്‍പ്പാദനം ഓഗസ്റ്റില്‍ 0.8 ശതമാനം ഇടിഞ്ഞതായും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ രണ്ടു വ്യത്യസ്ത ഡേറ്റ വ്യക്തമാക്കുന്നു.
തുടര്‍ച്ചയായ ഒന്‍പതാം മാസമാണു ഉപഭോക്തൃ വില സൂചിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ ബി ഐ) നിശ്ചയിച്ച ഉയര്‍ന്ന പരിധിയായ ആറ് ശതമാനത്തിനു മുകളില്‍ വരുന്നത്. 2026 മാര്‍ച്ചില്‍ അവസാനിക്കുന്ന അഞ്ചുവര്‍ഷത്തിനുള്ളില്‍ ചില്ലറ നാണ്യപ്പെരുപ്പം നാലു ശതമാനമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആര്‍ ബി ഐയോട് ആവശ്യപ്പെട്ടിരുന്നു.
സെപ്റ്റംബറില്‍ സി പി ഐ 7.30 ശതമാനമായി ഉയരുമെന്ന് അടുത്തിടെ റോയിട്ടേഴ്സ് നടത്തിയ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് പ്രവചിച്ചിരുന്നു.
ആര്‍ ബി ഐ ദ്വൈമാസ ധനനയം തയാറാക്കുമ്പോള്‍ സി പി ഐ ഡേറ്റ പ്രാഥമിക ഘടകമാണ്. സെപ്റ്റംബര്‍ 30ന് ധനനയ സമിതി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് (ബി പി എസ്) വര്‍ധിപ്പിച്ച് 5.90 ശതമാനമാക്കിയിരുന്നു. രൂക്ഷമായ നാണ്യപ്പെരുപ്പം തടയുന്നതിനായി ഈ സാമ്പത്തിക വര്‍ഷം ഇതുവരെ, എം പി സി മുഖ്യ പലിശ നിരക്ക് 190 ബി പി എസ് ഉയര്‍ത്തിയിട്ടുണ്ട്. ഇത്തരം നടപടികളൊക്കെയുണ്ടായിട്ടും ചില്ലറ വില്‍പ്പനമേഖലയിലെ നാണ്യപ്പെരുപ്പം ഉയര്‍ന്ന തോതില്‍ തുടരുകയാണ്.
ഉപഭോക്തൃ ഭക്ഷ്യ വില സൂചിക (സി എഫ് പി ഐ) അല്ലെങ്കില്‍ ഭക്ഷ്യമേഖലയിലെ നാണ്യപ്പെരുപ്പം സെപ്റ്റംബറില്‍ 8.60 ശതമാനമായി ഉയര്‍ന്നു. ഓഗസ്റ്റിലെ 7.62 ശതമാനമായിരുന്നു നിരക്ക്.
സെപ്റ്റംബറില്‍ പച്ചക്കറി വിലയില്‍ 18.05 ശതമാനം വര്‍ധനയുണ്ടായി. സുഗന്ധവ്യഞ്ജന വില 16.88 ശതമാനം ഉയര്‍ന്നപ്പോള്‍ ഭക്ഷ്യധാന്യങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില 11.53 ശതമാനവും പാലിന്റെയും പാലുല്‍പ്പന്നങ്ങളും വില 7.13 ശതമാനവും പഴവര്‍ഗങ്ങളുടെ വില 5.68 ശതമാനവും ഉയര്‍ന്നു. അതേസമയം മുട്ടയുടെ വില 1.79 ശതമാനം ഇടിഞ്ഞു.
ഭക്ഷണം, പാനീയങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇന്ധന മേഖലയില്‍ 10.39 ശതമാനവും വസ്ത്രങ്ങള്‍, പാദരക്ഷകള്‍ എന്നിവയില്‍ 10.17 ശതമാനവും ഭവന വിഭാഗത്തില്‍ 4.57 ശതമാനവും നാണ്യപ്പെരുപ്പം ഉയര്‍ന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us