ന്യൂഡൽഹി: സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ ആക്രമണം. ദില്ലിയിലെ കട്പുത്തലി എന്ന സ്ഥലത്ത് വെച്ചാണ് ഒരു സംഘം ആനി രാജയെ വളഞ്ഞിട്ട് മർദ്ദിച്ചത്. കൈക്കും തലയ്ക്കും പരിക്കേറ്റ ആനി രാജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നോക്കി നിൽക്കെയാണ് ആനി രാജയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നിൽ ആരാണെന്നുള്ളത് വ്യക്തമല്ല. കോളനി ഒഴിപ്പിക്കുന്നിടത്ത് സന്ദർശിക്കാൻ എത്തിയതായിരുന്നു അവർ. പരിക്കേറ്റ ആനി രാജയെ ഡൽഹി ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ