ന്യൂഡൽഹി: മൃഗങ്ങളെ കൊണ്ട് സംസ്കൃതവും തമിഴും സംസാരിപ്പിക്കാൻ തനിക്കാകുമെന്ന അവകാശവാദവുമായി ബലാത്സംഗ കേസിൽ ആരോപണം നേടിരുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നിത്യാനന്ദ. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വീഡിയോയിലാണ് ആൾദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
കുരങ്ങുകൾക്കും മറ്റു ചില മൃഗങ്ങൾക്കും മനുഷ്യർക്കുളളതുപോലെയുളള ചില ആന്തരിക അവയവങ്ങൾ ഇല്ല. എന്നാൽ ചില മാർഗ്ഗങ്ങളിലൂടെ അവയുടെ ശരീരത്തിലെ ചില അവയവങ്ങളെ ഇത്തരത്തിൽ രൂപപ്പെടുത്തിയെടുക്കാൻ കഴിയും. ഒരു സോഫ്റ്റ്വെയർ മുഖേന ഈ പരീക്ഷണം നടത്തി. അത് വിജയകരമായിരുന്നു. ഒരു വർഷത്തിനുളളിൽ അത് പുറത്തിറക്കും. കുരങ്ങുകൾക്കും സിംഹങ്ങൾക്കും ഉച്ചാരണത്തിനുളള വോക്കൽ കോഡ് വികസിപ്പിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് കാളകൾക്കും പശുക്കൾക്കും സംസ്കൃതവും തമിഴും വളര വ്യക്തമായി സംസാരിക്കാനാവുമെന്നും ആൾദൈവം അവകാശപ്പെട്ടു.
തമിഴ്നാട്ടിലെ മധുരൈ അധീനം മഠത്തിലെ തലവനാണ് നിത്യാനന്ദ. 2010 ൽ തന്റെ ഭക്തയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ നിത്യാനന്ദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.