ലക്നൗ: മുസ്ലിങ്ങളുടെ വീട്ടിലുള്ള എല്ലാ പശുക്കളെയും തിരിച്ചെടുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി നേതാവ്. ഹിന്ദുക്കളുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടികള്‍ മുസ്ലിങ്ങളുടെ വീട്ടിലേക്ക് പോകുമ്പോള്‍ നമ്മള് ലൗ ജിഹാദ് എന്ന് പറയാറില്ലേ. അതുപോലെ പശുക്കളെയും പരിഗണിക്കണമെന്നും അവയെ തിരിച്ചുകൊണ്ടുവരണമെന്നും ഉത്തര്‍പ്രദേശിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീവാസ്തവ പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗോമാതാക്കളെ മുസ്ലിങ്ങളുടെ വീട്ടില്‍ നിന്ന് തിരിച്ചുകൊണ്ടുവരണം. ഒരു തരത്തില്‍ ഇതും ലൗ ജിഹാദിന് സമാനമാണെന്നും ബിജെപി നേതാവ് പറഞ്ഞു. ഇതിനു മുന്‍പും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വാര്‍ത്തകള്‍ ഇടം പിടിച്ച നേതാവാണ് രഞ്ജിത് ശ്രീവാസ്തവ.
Ranjit Srivastava, BJP: Gai (cow) hamari mata hai, hum apni maa ka sanskar jis tarah karte hain, kafan dekar, shamshan ghat le ja kar unko mukhagni dekar jis tarah se daah-sanskar kiya jata hai usi tarah se gaumata ka daah-sanskar hona chahiye. pic.twitter.com/ESTDcyqXXI
— ANI UP (@ANINewsUP) July 29, 2019
ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വർഗീയ പരാമർശം നടത്തിയ രഞ്ജിത് ശ്രീവാസ്തവക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലായിരുന്നു വർഗീയ പരാമർശം. ബിജെപിക്കും മോദിയെ പിന്തുണക്കുന്നവർക്കും മാത്രമേ വോട്ട് രേഖപ്പെടുത്താവൂ. എങ്കിൽ മാത്രമേ മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാൻ സാധിക്കൂ എന്നായിരുന്നു അന്ന് രഞ്ജിത് ശ്രീവാസ്തവ പ്രസംഗിച്ചത്. മുസ്ലിങ്ങൾ പെറ്റുപെരുകി ഒടുവിൽ രാജ്യത്തെ ഭരണം സ്വന്തമാക്കും. അത് ഒഴിവാക്കാൻ ബിജെപിക്ക് വോട്ട് ചെയ്യണം എന്നും രഞ്ജിത് ശ്രീവാസ്തവ പറഞ്ഞിരുന്നു.