ഗോ സംരക്ഷണത്തിന്രെ പേരിൽ നടത്തുന്ന കൊലപാതകങ്ങളും അക്രമങ്ങളും നിർത്തലാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ച് ആവശ്യപ്പെട്ടു. നിയമം കൈയ്യിലെടുക്കാൻ അനുവദിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഗോ സംരക്ഷണ അക്രമങ്ങൾ അവസാനിപ്പിക്കാൻ സംസ്ഥാനങ്ങൾ നോഡൽ ഓഫീസറെ നിയമിക്കണം സുപ്രീം കോടതി.

ഗോ സംരക്ഷകരണ അക്രമം തടയാൻ എല്ലാ സംസ്ഥാന സർക്കാരുകളും ഓരോ മുതിർന്ന പൊലീസ് ഓഫീസറെ എല്ലാ ജില്ലകളിലും നോഡൽ ഓഫീസറായി നിയമിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളും ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിച്ചതിനെ കുറിച്ച് വിശദമാക്കുന്ന അക്ഷൻ ടേക്കൺ റിപ്പോർട്ടുകൾ നകണമെന്ന് എല്ലാ ചീഫ് സെക്രട്ടറിമാർക്കും നിർദേശം നൽകി.

ഇത്തരം സംഭവങ്ങൾ അമർച്ച ചെയ്യപ്പെടേണ്ടതാണ്. ജനങ്ങളെ നിയമം കൈയിലെടുക്കാൻ അനുവദിക്കാൻ പാടില്ല. ഇത് തീർച്ചയായും അവസാനിപ്പിക്കണം. അനുവദിക്കാൻ പാടില്ലാത്തതാണ്” ചീഫ് ജസ്റ്റിസ് നീരക്ഷിച്ചു. ഗോ സംരക്ഷണത്തിന്രെ പേരിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെയ തുഷാർ ഗാന്ധിനൽകി പരാതിയിൽ അദ്ദേഹത്തിന വേണ്ടി ഹാജരായ സീനിയർ അഭിഭാഷകയായ ഇന്ദിരാ ജെയ്‌സിങിന്രെ വാദങ്ങൾക്കു ശേഷമായിരന്നു ഈ നിരീക്ഷണം.

ഗോ സംരക്ഷണത്തിന്രെ പേരിൽ നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്ന് ജൂലൈ 21 ന് മോദി സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. ഗോ സംരക്ഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങൾ സംസ്ഥാനങ്ങളുടെ അധികാരത്തിൽപ്പെടുന്ന നിയമപ്രശ്നങ്ങളാണെന്നും സംസ്ഥാനങ്ങളാണ് അതിൽ നിലപാട് സ്വീകരിക്കേണ്ടതെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രജ്ഞിത് കുമാർ പറഞ്ഞു.

കേന്ദ്ര സർക്കാർ പറയുന്നത് അവർ ഗോ സംരക്ഷണവുമായിബന്ധപ്പെട്ട അക്രമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നാണ്. എന്നാൽ അത്തരം പ്രസ്താവനകൾക്കു ശേഷവും നിഷ്‌കളങ്കരായ മനുഷ്യർ ഗോ സംരക്ഷണത്തിന്രെ പേരിൽ കൊല്ലപ്പെടുന്നു. കേസുകളിൽ എഫ് ഐ ആർ ഇടുകയും കേസ് എടുക്കയും ചെയ്യുന്നുണ്ട്. എന്നാൽ ജനങ്ങൾ മരിച്ചുവീഴുമ്പോൾ കോടതിയൽ വരാനല്ല, മറിച്ച് ഇത് തടയണം ഇന്ദിരാ ജെയ്‌സിങ് പറഞ്ഞു.

നേരത്തെ ഗോസംരക്ഷണത്തിന്രെ പേരിൽ കൊല്ലപ്പെട്ട 66 പേരുടെ ലിസ്റ്റ് ഇന്ദിരാ ജെയ്‌സിങ് നൽകിയിരുന്നു. സോളിസിറ്റർ ജനറൽ കോടതിയിൽ ഉറപ്പു നൽകിയ ജൂലൈ 21 നുശേഷം നടന്ന ഒമ്പത് കൊലപാതകങ്ങളുടെ ലിസ്റ്റും ജെയ്‌സിങ് നൽകി.

കേന്ദ്രവും സംസ്ഥാനങ്ങളും നാലാഴ്ചയക്കകം സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. പാർലമെന്രിൽ സർക്കാർ ഇത് സംബന്ധിച്ച് പ്രസ്താവന നടത്തിയതായും ഓരോ കേസിലും നടപടി സ്വീകരിച്ചതായും കുറ്റവാളികളെ ജയിലിലടച്ചതായും എ ജി അറിയിച്ചു.

രാജസ്ഥാൻ, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾക്ക് ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന ബെഞ്ച് നോട്ടീസ് അയച്ചു.  “ഞങ്ങൾക്ക് അവരുടെ പ്രതികരണം അറിയണം” എന്ന് വ്യക്തമാക്കിയ കോടതി. രാജസ്ഥാനിലെ ആൾവാറിൽ ഗോസംരക്ഷണത്തിന്രെ പേരിൽ ഒരു മനുഷ്യനെ കൊലപ്പെടുത്തിയതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. അതിന് ശേഷവും കുറഞ്ഞത് നാലുപേരെങ്കിലും ഇത്തരം സംഭവങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.

തുഷാർ ഗാന്ധിക്ക് പുറമെ തെഹ്‌സീൻ പൂനാവാലെയും ഇതേ വിഷയത്തിൽ കോടതിയ സമീപിച്ചിരുന്നു. അദ്ദേഹത്തിന് വേണ്ടി അഭിഭാഷകനായ സജ്ഞയ് ഹെഗ്‌ഡെ ഹാജരായി

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ