ന്യൂഡൽഹി: ഗോമൂത്രത്തിന് പ്രത്യേക ഔഷധ ഗുണമുണ്ടെന്നും മുൻ അഡീഷണൽ സോളിസിറ്റർ ജനറലിന്റെ ഗുരുതരമായ രോഗം സുഖപ്പെടുത്തിയത് ഗോമൂത്രമാണെന്നും ബിജെപി എംപി മീനാക്ഷിലേഖി. പാർലമെന്‍റിൽ ആണ് ബിജെപി എംപിയുടെ പ്രസ്താവന. പശുവുമായി ബന്ധപ്പെട്ട ഇത്തരം പരമ്പരാഗത അറിവുകളെ ആധുനിക രീതിയുപയോഗിച്ച് പ്രചരിപ്പിക്കാൻ സർക്കാറിന് പദ്ധതിയുണ്ടോ എന്നായിരുന്നു ചോദ്യോത്തരവേളയിലാണ് മീനാക്ഷി ലേഖിക്ക് അറിയേണ്ടിയിരുന്നത്. എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് മുൻ അഡീഷണൽ സോളസിറ്റർ ജനറലിന്‍റെ ഗുരുതരമായ രോഗം സുഖപ്പെടാൻകാരണം ഗോമൂത്രമാണെന്ന് വെളിപ്പെടുത്തിയത്.

ഡൽഹിയിലെ പാൽ വിതരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അനുബന്ധമായി ഉപചോദ്യം ചോദിക്കാനുള്ള അവസരം മുതലെടുത്തുകൊണ്ടാണ് മീനാക്ഷ ലേഖി പാർലമെന്‍റിൽ ഗോമൂത്രവും ചാണകവും ചർച്ചാവിഷയമാക്കിയത്. ഡൽഹി മിൽക്ക് സൊസൈറ്റിയിലെ ഉത്പന്നങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതേക്കുറിച്ച് പരാതിയൊന്നുംലഭിച്ചിട്ടില്ലെന്ന്‌ കൃഷിമന്ത്രി രാധാ മോഹൻ സിങ് മറുപടി നൽകി.

പിന്നീടാണ് മീനാക്ഷി ഗോമൂത്രത്തെക്കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. മീനാക്ഷിലേഖിയുടെ അടുത്ത ചോദ്യം ചാണകത്തെക്കുറിച്ചായിരുന്നു. അന്തരീക്ഷത്തിലെ ഈർപ്പത്തിന്‍റെ അളവ് നിയന്ത്രിക്കാൻ ചാണകത്തിന് സാധ്യമാണെന്നും ചാണകത്തിന്‍റെ ഈ ഗുണങ്ങൾ ഉപയോഗപ്പെടുത്താനുള്ള പ്ളാന്‍റ് സ്ഥാപിക്കാൻ സർക്കാർ തയാറാകാണമെന്നുമായിരുന്നു അവരുടെ ആവശ്യം.പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്കായി കർണാലിൽ ജെനോം സന്‍റർ തുടങ്ങാൻ പദ്ധതിയുണ്ടെന്ന് കൃഷിമന്ത്രി മറുപടി നൽകി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ