ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അറവുശാലകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ രാജ്യം മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന ആവശ്യവുമായി അസം ഖാന്‍. പശുക്കള്‍ക്ക് പുറമെ മറ്റ് മൃഗങ്ങളെ കൊല്ലുന്നതും നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഗോവധത്തിനെതിരെ രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം നടപ്പിലാക്കണമെന്നും. കേരളവും ബംഗാളും പോലുള്ള സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് മറ്റിടങ്ങളിലെ പോലെ ഗോവധം നിരോധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന കശാപ്പ് ശാലകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും അസം ഖാന്‍ രംഗത്ത് വന്നു. അനധികൃത അറവുശാലയില്‍ പശുക്കളെ കൊല്ലാന്‍ പാടില്ല. എന്നാല്‍ നിയമപരമായ കശാപ്പ് ശാലയില്‍ മൃഗങ്ങളെ കൊല്ലാമെന്ന് പറയുന്നത് വൈരുദ്ധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമപരമോ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നേതോ എന്ന വ്യത്യാസമില്ലാതെ എല്ലാ കശാപ്പ് ശാലകളും അടച്ചു പൂട്ടണം. മൃഗങ്ങളെ കൊല്ലുന്നത് നിരോധിക്കണം. മുസ്ലീങ്ങള്‍ മാംസം കഴിക്കണമെന്ന് എവിടെയും പറഞ്ഞിട്ടില്ല. മുസ്ലീങ്ങള്‍ മാംസം കഴിക്കുന്നത് നിര്‍ത്തണമെന്നും അസം ഖാന്‍ പറഞ്ഞു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ