ന്യൂഡല്‍ഹി: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. ‘സ്വാമി രാംദേവ്: ഏക് സംഘര്‍ഷ്’ എന്ന അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദമാക്കിയുളള സിനിമയുടെ പ്രഖ്യാപന ചടങ്ങിലാണ് പരാമര്‍ശം.

ഇത് ആദ്യമായല്ല പശുവിനെ ആദരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. 2015ല്‍ രാജ്യത്ത് മുഴുവന്‍ ഗോവധം നിരോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മനുഷ്യനെ കൊല്ലുന്നത് പോലെ പശുവിനെ കൊല്ലുന്നതും ശിക്ഷാര്‍ഹമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ