scorecardresearch

പശുക്കളെ സംരക്ഷിക്കാൻ വ്യക്തികൾക്ക് പൊലീസ് അധികാരം; ഹരിയാന സർക്കാരിന് കോടതി നോട്ടീസ്

Cow Protection: സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയമത്തിലൂടെ പശുക്കടത്ത് സംബന്ധിച്ച തിരച്ചിൽ നടത്താനും പിടിച്ചെടുക്കാനും അധികാരം ലഭിക്കുന്നു

Cow Protection: സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയമത്തിലൂടെ പശുക്കടത്ത് സംബന്ധിച്ച തിരച്ചിൽ നടത്താനും പിടിച്ചെടുക്കാനും അധികാരം ലഭിക്കുന്നു

author-image
WebDesk
New Update
Cow Tourism

ഹരിയാന ഗോവംശ് സംരക്ഷൺ, ഗോസംവർധൻ നിയമത്തിലെ ചില വകുപ്പുകൾ വ്യക്തികൾക്ക് പൊലീസ് അധികാരം പ്രയോഗിക്കാൻ അനുവാദം നൽകുന്നത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹരിയാന സർക്കാരിന് നോട്ടീസ് അയച്ച് പഞ്ചാബ്, ഹരിയാന ഹൈക്കോടതി. ഗോവംശ് സംരക്ഷൺ, ഗോസംവർധൻ നിയമത്തിലെ രണ്ട് വകുപ്പുകൾ ചോദ്യം ചെയ്ത് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമൺ (NFIW) ആണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. 

Advertisment

ചീഫ് ജസ്റ്റിസ് ഷീൽ നാഗു, ജസ്റ്റിസ് സഞ്ജീവ് ബെറി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന് മുന്നിൽ വന്ന ഹർജിയിൽ മേൽപ്പറയുന്ന നിയമത്തിലെ 16, 17 വകുപ്പുകളാണ് ചോദ്യം ചെയ്യുന്നത്. ഈ നിയമത്തിൽ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും അല്ലെങ്കിൽ ഇതിനായി അധികാരപ്പെടുത്തിയ ഏതൊരു വ്യക്തിക്കും വാഹനങ്ങളിലോ പരിസരങ്ങളിലോ പ്രവേശിക്കാനും  പരിശോധിക്കാനും കന്നുകാലികളെ പിടിച്ചെടുക്കാനും നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾക്കായി ഉപയോഗിച്ച വാഹനങ്ങൾ കണ്ടുകെട്ടാനും അധികാരം നൽകുന്നു. 

Also Read:ചെങ്കോട്ട സ്ഫോടനം; കാർ ഒടിച്ചത് 'വൈറ്റ് കോളർ ഗ്രൂപ്പ്' തലവൻ ഡോക്ടർ ഉമർ നബി

"അധികാരപ്പെടുത്തിയ ഏതൊരാൾക്കും" അധികാരം കൈമാറുന്നത് ദുരൂപയോഗപ്പെടുന്നു എന്നതാണ് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നത്.  സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയമത്തിലൂടെ തിരച്ചിൽ നടത്താനും പിടിച്ചെടുക്കാനും അധികാരം ലഭിക്കുന്നു. "സംസ്ഥാനത്തുടനീളം 'സന്നദ്ധപ്രവർത്തകരെന്ന്' വിളിക്കപ്പെടുന്നവർ സെക്ഷൻ 16, 17ന്റെ മറവിൽ വാഹനങ്ങൾ തടയുകയും പരിശോധന നടത്തുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്യുകയാണ്," ഹർജിക്കാരുടെ അഭിഭാഷകൻ കോടിയിൽ  വാദിച്ചു.

Advertisment

Also Read: ചെങ്കോട്ട സ്ഫോടനം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി

തിരച്ചിൽ നടത്തുക, പിടിച്ചെടുക്കുക എന്നീ അധികാരങ്ങൾ സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ കഴിയാത്ത "പരമാധികാര ചുമതലകൾ" ആണെന്ന സുപ്രീം കോടതിയുടെയും ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെയും വിധികൾ ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചു. 

Also Read:ചെങ്കോട്ട സ്ഫോടനം എൻ‌ഐ‌എ അന്വേഷിക്കും; ഉന്നതതല യോഗത്തിൽ തീരുമാനം

"ഇത്തരം പ്രവൃത്തികൾ ചെയ്യാൻ സ്വകാര്യ വ്യക്തികളെ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ക്രിമിനൽ നടപടി നിയമസംഹിതയിൽ (CrPC) ഇല്ല. ഈ അധികാരങ്ങൾ പൊലീസിലോ സർക്കാർ ഉദ്യോഗസ്ഥരിലോ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്നാണ് നിയമം വ്യക്തമാക്കുന്നത്. ഹരിയാന നിയമത്തിലെ വിവാദമായ 16, 17 വകുപ്പുകൾ റദ്ദാക്കുകയോ അല്ലെങ്കിൽ നടപ്പാക്കലിനായി സ്വകാര്യ വ്യക്തികളെ അധികാരപ്പെടുത്തുന്നത് നിർത്തലാക്കുകയോ ചെയ്യണമെന്ന് ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

Read More: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

Cow Hariyana Cow Slaughter Cow Vigilante

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: