വാഷിങ്ടണ്‍: 2016ല്‍ ഇന്ത്യയില്‍ ഗോരക്ഷകര്‍ നടത്തുന്ന അധിക്രമങ്ങള്‍ വര്‍ധിച്ചതായി യുഎസ് റിപ്പോര്‍ട്ട്. പ്രധാനമായും മുസ്ലീങ്ങള്‍ക്കെതിരായാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നതെന്നും എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കുന്നതില്‍ ഭരണകൂടതത്തിന് വീഴ്ച സംഭവിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴസണാണ്. ബിജെപിയുടെ സര്‍ക്കാരിന്റെ ഭരണത്തിന്റെ കീഴില്‍ ഹിന്ദു തീവ്രദേശീയവാദി സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ വളരെ മോശമായാണ് ബാധിക്കുന്നതെന്നും ഇതിന്റെ പ്രധാന ഇരകള്‍ മുസ്ലീങ്ങളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മതത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, കലാപം, വിവേചനം, വ്യക്തികളുടെ മതവിശ്വാസങ്ങളിലുള്ള കൈക്കടത്തല്‍ എന്നിവ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഓരോ രാജ്യത്തെയും മത സ്വാതന്ത്ര്യത്തെ തരം തിരിച്ചാണ് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.