ന്യൂഡൽഹി: ഇന്ത്യൻ റോഡുകളിൽ പശുക്കൾ സർവസാധാരണമാണ്. ഇപ്പോഴിതാ റൺവേകളും സഞ്ചാരപാഥയാക്കി മാറ്റിയിരിക്കുകയാണ് അവ. അഹമ്മദാബാദിലെ റൺവേയിൽ പശു വന്നതോടെ അവതാളത്തിലായത് വിമാന യാത്രക്കാരും ജീവനക്കാരുമാണ്. അഹമ്മദാബാദിൽ ലാൻഡ് ചെയ്യേണ്ടിയിരുന്ന രണ്ടു വിമാനങ്ങളാണ് പശു കാരണം മുംബൈയിൽ ഇറക്കിയത്.

ഗൾഫിൽനിന്നും വന്ന ഒരു വിമാനവും ഒരു കാർഗോ വിമാനവുമാണ് അഹമ്മദാബാദിൽ ലാൻഡ് ചെയ്യാതെ മുംബൈയ്ക്ക് പോയത്. ഇക്കാര്യം എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ