scorecardresearch
Latest News

‘കൗ ഹഗ് ഡേ’ ആചരിച്ച് പശുഭക്തര്‍; ചിത്രങ്ങള്‍

കേന്ദ്ര നിര്‍ദ്ദേശം പിന്‍വലിച്ചെങ്കില്‍ കൂടിയും പശുവിനെ കേട്ടിപ്പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പശുഭക്തര്‍

Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs

‘വാലന്റൈൻസ് ഡേ’ അഥവാ പ്രണയ ദിനമായ ഫെബ്രുവരി 14 ‘പശു ആലിംഗന ദിന’മായി ആചരിക്കാൻ കേന്ദ്ര നിർദേശം നൽകിയത് കഴിഞ്ഞ ദിവസമാണ് (ഫെബ്രുവരി 6) കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിലയിൽ പ്രണയ ദിനം ആചരിക്കാനുള്ള നൂതനമാന പ്രണയദിന നിർദേശം മുന്നോട്ട് വച്ചത്. ലോകമെങ്ങും പ്രണയദിനം ആഘോഷിക്കുന്ന സമയത്ത് മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണ് ഈ പശു ആലിംഗന പദ്ധതിയുടെ ലക്ഷ്യമെന്നാണ് ഔദ്യോഗിക നിലപാട്. മാത്രമല്ല, ഇന്ത്യൻ സംസ്കാരത്തിന്റെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും ബോർഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയില്‍ ഉള്ള വിമര്‍ശനവും ട്രോളുകളും വന്നതിനാല്‍, നാല് ദിവസം കഴിഞ്ഞ്, ഫെബ്രുവരി 10നു, കേന്ദ്രം ആ നിര്‍ദ്ദേശം പിന്‍വലിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ (പിഎംഒ) ഇടപെടലിനെ തുടർന്നാണ് അപ്പീൽ പിൻവലിച്ചതെന്നാണ് വിവരം.

കേന്ദ്ര നിര്‍ദ്ദേശം പിന്‍വലിച്ചെങ്കില്‍ കൂടിയും പശുവിനെ കേട്ടിപ്പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് പശുഭക്തര്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ ഭഗവാന്‍ വിദ്യാപീതില്‍ നിന്നുള്ള ചിത്രങ്ങള്‍. പകര്‍ത്തിയത് നിര്‍മ്മല്‍ ഹരീന്ദ്രന്‍, ഇന്ത്യന്‍ എക്സ്പ്രസ്സ്‌.

Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs
Cow Hug Day, Animal Welfare Board of India, cows, Giriraj Singh, Indian Express, India news, current affairs

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Cow hug day celebration at bhagwat vidyapeeth in ahmedabad photos