ഗോമൂത്രവും ചാണകവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും: ശിവരാജ് സിങ് ചൗഹാൻ

പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കീടനാശനികള്‍ മുതല്‍ മരുന്ന് വരെയുള്ള പ്രധാനപ്പെട്ട വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ

Shivraj Singh Chauhan, BJP
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പശുക്കൾക്കും അവയുടെ ചാണകത്തിനും മൂത്രത്തിനും നിർണായക പങ്ക് വഹിക്കാൻ കഴിയുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ.

”പശുക്കളും കാളകളും ഇല്ലാതെ പല ജോലികളും മുന്നോട്ട് പോകില്ല. അതുകൊണ്ട് തന്നെ അവ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ശരിയായ സംവിധാനമുണ്ടെങ്കില്‍ പശുക്കൾക്കും അവയുടെ ചാണകത്തിനും മൂത്രത്തിനും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതില്‍ സഹായിക്കാന്‍ കഴിയും,” ഭോപ്പാലിൽ നടന്ന ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ വനിതാ വിഭാഗം കൺവെൻഷനില്‍ അദ്ദേഹം പറഞ്ഞു.

“എല്ലാവിധ പിന്തുണയും നൽകുന്നതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. ഈ രംഗത്ത് സ്ത്രീകളുടെ സംഭാവനകൂടിയാകുമ്പോള്‍ ലക്ഷ്യം കൈവരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് കീടനാശനികള്‍ മുതല്‍ മരുന്ന് വരെയുള്ള പ്രധാനപ്പെട്ട വസ്തുക്കള്‍ നിര്‍മിക്കാന്‍ സാധിക്കും,” മധ്യപ്രദേശ് മുഖ്യമന്ത്രി വിശദീകരിച്ചു.

രാജ്യത്തെ ആദ്യത്തെ പശു സംരക്ഷണ കേന്ദ്രം മധ്യപ്രദേശിലാണ്. ആർഎസ്എസ് തലവൻ മോഹൻ ഭഗവതായിരുന്നു തറക്കല്ലിട്ടത്. കഴിഞ്ഞ വർഷം മധ്യപ്രദേശിലെ ബിജെപി സർക്കാർ പശുക്കളുടെ സംരക്ഷണത്തിനും അവയില്‍ നിന്ന ലഭിക്കുന്ന ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനുമായി ആറ് വകുപ്പുകളുടെ മന്ത്രിമാര്‍ ഉള്‍പ്പെട്ട ഗൗ കാബിനെറ്റ് രൂപീകരിച്ചിരുന്നു.

2018 മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രികയും പശുക്കളെ കേന്ദ്രീകരിച്ചായിരുന്നു. എല്ലാ പഞ്ചായത്തിലും ഗോശാലകൾ നിർമ്മിക്കുമെന്നും ഗോമൂത്രം വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുമെന്നും പാർട്ടി വാഗ്ദാനം ചെയ്തു. ഗോശാലകള്‍ക്കും അവയുടെ പരിപാലനത്തിനുമായി സാമ്പത്തിക സഹായം നല്‍കുമെന്നും കോണ്‍ഗ്രസ് ഉറപ്പ് നല്‍കിയിരുന്നു.

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് മൂന്ന് വര്‍ഷം മുന്‍പ് തൊഴില്‍ മാര്‍ഗമായി യുവാക്കള്‍ പശുക്കളെ വളര്‍ത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. വൻകിട വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് പകരമായി 5,000 കുടുംബങ്ങൾക്ക് 10,000 പശുക്കളെ നൽകിയാല്‍ ആറ് മാസത്തിനുള്ളില്‍ തന്നെ സമ്പാദിക്കാന്‍ സാധിക്കുമെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.

Also Read: മഹാരാഷ്ട്രയിൽ 26 മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി പൊലീസ്

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Cow dung and urine can help in strengthening countrys economy says shivraj singh chouhan

Next Story
ട്രാന്‍സ്‌ജെൻഡര്‍ വിഭാഗത്തിന് പ്രത്യേക രാഷ്ട്രീയ പാര്‍ട്ടി വേണ്ട: കൽക്കി സുബ്രഹ്‌മണ്യംkalki subramaniam, transgender
The moderation of comments is automated and not cleared manually by malayalam.indianexpress.com