Latest News

കോവാക്‌സ് വാക്സിൻ ഒക്‌ടോബറിലെന്ന പ്രതീക്ഷയുമായി ആദര്‍ പൂനവാല; കുട്ടികളുടേത് അടുത്ത വര്‍ഷം ആദ്യം

രണ്ട് ഡോസ് വാക്‌സിനായാണ് കോവാക്സ് പുറത്തിറക്കുക

Covid 19, Covid vaccines, Covid vaccines India, Covovax in india, sii to launch covovax in india, new covid vaccine for children, covovax for children, adar poonawalla, serum institute, Covishield, indian express malayalam, ie malayalam

പൂണെ: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിക്കുന്ന മറ്റൊരു കോവിഡ് വാക്‌സിനായ ‘കോവാക്‌സ്’ മുതിര്‍ന്നവര്‍ക്കായി ഒക്‌ടോബറില്‍ പുറത്തിറക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സിഇഒ ആദര്‍ പൂനവാല. കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തവര്‍ഷം ആദ്യ പാദത്തില്‍ പുറത്തിറക്കാനായേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കോവിഡ് വാക്‌സിനുകളിലൊന്നായ കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്നാണ് ഈ വാക്‌സിന്‍ വികസിപ്പിച്ചത്.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നല്‍കിയ എല്ലാ പിന്തുണയ്ക്കും പൂനവാല സര്‍ക്കാരിന് നന്ദി അറിയിച്ചു. ആവശ്യകത നിറവേറ്റുന്നതിനായി കോവിഷീല്‍ഡ് ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ കമ്പനി എപ്പോഴും ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പൂനവാല പാര്‍ലമെന്റലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി അര മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ”സര്‍ക്കാര്‍ ഞങ്ങളെ സഹായിക്കുന്നു, ഞങ്ങള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നില്ല. എല്ലാ സഹകരണത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞങ്ങള്‍ നന്ദിയുള്ളവരാണ്,” കൂടിക്കാഴ്ചയ്ക്കു ശേഷം പൂനവാല പിടിഐയോട് പറഞ്ഞു.

കുട്ടികള്‍ക്കുള്ള കൊവോവാക്‌സ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യ പാദത്തില്‍, മിക്കവാറും ജനുവരി-ഫെബ്രുവരിയില്‍ പുറത്തിറക്കുമെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. മുതിര്‍ന്നവര്‍ക്കുള്ള കൊവോവാക്‌സ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അംഗീകാരത്തെ ആശ്രിയിച്ച ഒക്ടോബറില്‍ പുറിറക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് ഡോസ് വാക്‌സിനാണു പുറത്തിറക്കുന്നത്. വില പുറത്തിറക്കുന്ന സമയത്തായിരിക്കും തീരുമാനിക്കുക. കോവിഷീല്‍ഡിന്റെ നിലവിലെ ഉത്പാദനശേഷി പ്രതിമാസം 13 കോടി ഡോസാണ്. അത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഹോം ഐസൊലേഷനിലെ വീഴ്ച കേരളത്തിലെ രോഗവ്യാപനത്തിന് കാരണമായി: കേന്ദ്ര സംഘം

രണ്ടു മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ കോവാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണം നിശ്ചിത നിബന്ധനകളോടെ നടത്തുന്നതിനു സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി നല്‍കാന്‍ സെന്‍ട്രല്‍ ഡ്രഗ് അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞമാസം ശിപാര്‍ശ ചെയ്തിരുന്നു.
10 സ്ഥലങ്ങളിലായി രണ്ട്-11, 12-17 വയസ് വിഭാഗങ്ങളിലുള്ള 920 കുട്ടികളിലാണ് പരീക്ഷണം. ഓരോ വിഭാഗത്തിലെയും 460 വീതം പേരിലാണു പരീക്ഷണം നടത്തുക.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covovax vaccines for adults children adar poonawalla

Next Story
കിഴക്കൻ ലഡാക്കിലെ നിർണായക പ്രദേശത്ത് നിന്ന് ഇന്ത്യ-ചൈന സൈനിക പിന്മാറ്റംIndia China ladakh, China India Ladakh, India china ladakh standoff, India china ladakh dispute, India china on ladakh, India China LACChina, india, india-china, disengagement, ladakh, ചൈന, ഇന്ത്യ, അതിർത്തി, ലഡാക്ക്, IE MALAYALM
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express